പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് ‘പാവപ്പെട്ടവർക്ക് ഫ്രീ ആംബുലന്‍സ് സര്‍വീസ്’; സഹായഹസ്‌തവുമായി നടൻ പ്രകാശ് രാജ്

അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് ആംബുലൻസ് സൗജന്യമായി നൽകി നടൻ പ്രകാശ് രാജ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രകാശ് രാജ് ഫൗണ്ടേഷന്‍ സൗജന്യ ആംബുലന്‍സ് സേവനം ഉറപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ആംബുലന്‍സ് കൈമാറിയിരിക്കുന്നത്. അപ്പു എക്‌സ്പ്രസ് എന്ന പേരിട്ടിരിക്കുന്ന ആംബുലന്‍സിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം സമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.(memory of puneeth rajkumar prakash raj donates free ambulance to poor)
‘അപ്പു എക്‌സ്പ്രസ്- ആവശ്യമുള്ളവര്‍ക്ക് വേണ്ടി സൗജന്യ സേവനത്തിനുള്ള ആംബുലന്‍സ് സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടേഷന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജീവിതം തിരികെ നല്‍കുന്നതിന്റെ സന്തോഷം’ – പ്രകാശ് രാജ് കുറിച്ചു.അപ്പു എന്നാണ് ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുനീത് രാജ്കുമാറിനെ വിളിക്കുന്നത്.
Read Also: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു
ഈ വരുന്ന നവംബർ ഒന്നിന് കർണാടക സർക്കാർ പുനീതിന് മരണാനന്തര ബഹുമതിയായി കർണാടക രത്ന പുരസ്കാരം പ്രഖ്യാപിക്കാനിരിക്കുകയാണ്.കഴിഞ്ഞ ഒക്ടോബര്‍ 29 ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് പുനീത് രാജ്കുമാര്‍ അന്തരിച്ചത്. 46 വയസ്സായിരുന്നു. ജിമ്മില്‍ വച്ച് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Story Highlights: memory of puneeth rajkumar prakash raj donates free ambulance to poor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here