Advertisement

സഞ്ജുവിന്റെ തകർപ്പൻ ഫീൽഡിംഗ്; ബെയിൽസ് ഇളക്കാത്ത പന്തിനോട് കലിപ്പിച്ച് രോഹിത്: വിഡിയോ

August 7, 2022
Google News 3 minutes Read
rishabh pant sanju video

വിൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരാനെ റണ്ണൗട്ടാക്കാനുള്ള അവസരം മനപൂർവം വൈകിപ്പിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനോട് ദേഷ്യപ്പെട്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഏറെ സമയം പന്ത് കയ്യിൽ പിടിച്ചുനിന്ന പന്ത് രോഹിത് ദേഷ്യപ്പെട്ടതോടെയാണ് സ്റ്റമ്പ് പിഴുതത്. മത്സരത്തിൽ ഇന്ത്യ 59 റൺസിനു വിജയിച്ചിരുന്നു. (rishabh pant sanju video)

വിൻഡീസ് ഇന്നിങ്‌സിന്റെ അഞ്ചാമത്തെ ഓവറിലാണ് സംഭവം. അക്സർ പട്ടേലിൻ്റെ പന്ത് കവറിലേക്ക് കളിച്ച പൂരാൻ സിംഗിളിനായി ക്രീസ് വിട്ടു. എന്നാൽ, മറുവശത്തുണ്ടായിരുന്ന കെയിൽ മയേഴ്സ് ഓടാൻ തയ്യാറായില്ല. ഈ സമയത്ത് തകർപ്പൻ ഫീൽഡിംഗിലൂടെ മലയാളി താരം സഞ്ജു സാംസൺ പന്ത് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് എറിഞ്ഞുനൽകി. എന്നാൽ, സ്റ്റമ്പ് ഇളക്കാതെ പന്ത് കാത്തുനിന്നു. തുടർന്ന് താരങ്ങൾ വിക്കറ്റ് ആഘോഷിക്കാനായി എത്തുമ്പോൾ സ്റ്റമ്പ് ഇളക്കാൻ രോഹിത് പന്തിനോട് നിർദ്ദേശിക്കുകയായിരുന്നു.

Read Also: വിൻഡീസ്-ഇന്ത്യ അഞ്ചാം ടി-20 ഇന്ന്; കുൽദീപും കിഷനും കളിച്ചേക്കും

നാലാം മത്സരത്തിൽ 59 റൺസിൻറെ മിന്നും വിജയവുമായാണ് ഇന്ത്യ പരമ്പര നേടിയത്. ഇതോടെ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കി. 192 റൺസിന്റെ വിജയലക്ഷ്യവുമായിറങ്ങിയ വെസ്റ്റ് ഇൻഡീസിനെ 19.1 ഓവറിൽ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. വെസ്റ്റ് ഇൻഡീസ് വെറും 132 റൺസിന് ഓൾ ഔട്ടായി. ക്യാപ്റ്റൻ നിക്കോളാസ് പൂരാനും റോവ്മാൻ പവലും 24 റൺസ് വീതം നേടിയപ്പോൾ മറ്റ് ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി.

അർഷദീപ് സിംഗ് വെസ്റ്റ് ഇൻഡീസിന്റെ മൂന്ന് വിക്കറ്റ് എറിഞ്ഞിട്ടപ്പോൾ, ആവേശ് ഖാൻ, അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി.

പരമ്പരയിലെ അഞ്ചാം ടി-20 ഇന്ന് നടക്കും. അമേരിക്കയിലെ ഫ്ലോറിഡയിൽ ഇന്ത്യൻ സമയം രാത്രി 8ന് മത്സരം ആരംഭിക്കും. പരമ്പര ഇന്ത്യ സ്വന്തമാക്കിയതിനാൽ ഇതുവരെ അവസരം ലഭിക്കാത്ത സ്പിന്നർ കുൽദീപ് യാദവിനും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും ഇന്ന് അവസരം ലഭിച്ചേക്കും.

Story Highlights: rishabh pant sanju samson video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here