Advertisement

അര നൂറ്റാണ്ടായി കാണാതായ പാർവതി ദേവിയുടെ 1.6 കോടി വിലയുള്ള വിഗ്രഹം കണ്ടെത്തി

August 8, 2022
Google News 2 minutes Read
12th century parvati devi idol found

ഒന്നര കോടി രൂപ വിലയുള്ള പാർവതി ദേവിയുടെ വിഗ്രഹം 50 വർഷങ്ങൾക്ക് ശേഷം ന്യൂയോർക്കിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ കുംഭകോണത്തെ ശിവ ക്ഷേത്രത്തിൽ നിന്നും കാണാതായ വിഗ്രഹമാണ് തമിഴ്‌നാട് വിഗ്രഹം കണ്ടെത്തൽ വിഭാഗം സിഐഡി കണ്ടെടുത്തത്. ( 12th century parvati devi idol found )

1971 ലാണ് വിഗ്രഹം കാണാനില്ലെന്ന് പറഞ്ഞ് ആദ്യമായി പരാതി ലഭിക്കുന്നതെങ്കിലും 2019 ലാണ് കെ.വാസു എന്ന വ്യക്തിയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിദേശത്തുള്ള പുരാവസ്തുകേന്ദ്രങ്ങളിലും ലേലം സ്ഥലങ്ങളിലും ചോളന്മാരുടെ കാലത്തെ ഈ പാർവതി വിഗ്രഹം തെരഞ്ഞ് എം.ചിത്ര എന്ന പൊലീസ് ഉദ്യോഗസ്ഥ നടത്തിയ അന്വേഷണമാണ് നിലവിൽ കണ്ടെത്തലിന് പിന്നിൽ.

ന്യൂയോർക്കിലെ ബോൺബാംസ് ഓക്ഷൻ ഹൗസിലാണ് വിഗ്രഹം കണ്ടെത്തിയിരിക്കുന്നത്. ചെമ്പിൽ തീർത്ത 12-ാം നൂറ്റാണ്ടിലെ വിഗ്രഹത്തിന് 1,68,26,143 രൂപയാണ് വില. 52 ഇഞ്ച് നീളമാണ് വിഗ്രഹത്തിനുള്ളത്.

ന്യൂയോർക്കിൽ നിന്ന് വിഗ്രഹം തിരികെയെത്തിക്കാനുള്ള നടപടി ക്രമങ്ങൾ തമിഴ്‌നാട് പൊലീസ് ആരംഭിച്ചു കഴിഞ്ഞു.

Story Highlights: 12th century parvati devi idol found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here