ഡാമിന്റെ ഷട്ടറുകൾ തുറന്ന് മുത്തിക്കുളം ഊര് ഒറ്റപ്പെട്ടു; രോഗിയെ മറുകരയിലേക്ക് എത്തിച്ചത് അതിസാഹസികമായി; ദൃശ്യങ്ങൾ

പാലക്കാട് ശിരുവാണി ഡാമിന്റെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് മുത്തിക്കുളം ഊര് ഒറ്റപ്പെട്ടു. ഊരിലെ രോഗികൾ ദുരിതത്തിലായി. പാലം ഇല്ലാത്തതിനാൽ ഒഴുക്കുള്ള പുഴയിൽ തൂങ്ങിയാണ് രോഗിയേയും കൊണ്ട് മറുകരയിൽ എത്തിയത്.
ജൂലൈ നാലിന് പൊള്ളലേറ്റ ലീലയെ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ലീലയെ തുണിയിൽ പൊതിഞ്ഞ് മുളയിൽ കെട്ടി മറുകരയിലേക്ക് എത്തിക്കുന്ന അവസ്ഥയാണ് ഉണ്ടായത്.
മുത്തിക്കുളം ഊരിലേക്ക് വഴി സൗകര്യമില്ല. അംബേദ്കർ പദ്ധതി പ്രകാരം പാലത്തിനും റോഡിനും അനുമതിയായിട്ടുണ്ടെങ്കിലും പദ്ധതി ഇതുവരെ നടപ്പിലായിട്ടില്ല.
ഡാം തുറന്നതോടെ പുഴയിൽ രൗദ്ര ഭാവത്തിലാണ് വെള്ളം കുത്തിയൊലിച്ച് വന്നത്. ഇതിനിടയിലൂടെ അതിസാഹസികമായാണ് ലീലയെ മറുകരയിലേക്ക് എത്തിച്ചത്.
Story Highlights: attappadi patient transporting video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here