മേയര്‍ക്ക് പിന്തുണയുമായി ബിജെപി; ബീന ഫിലിപ്പിന് ബിജെപി പൂര്‍ണപിന്തുണ നല്‍കും: ജില്ല പ്രസിഡന്റ്

ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന് പിന്തുണയുമായി ബിജെപി. മേയര്‍ക്ക് ബിജെപി പൂര്‍ണപിന്തുണ നല്‍കുമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ ( BJP support kozhikode Mayor ).
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കാറുണ്ട്. സാംസ്‌കാരിക വേദികളില്‍ വ്യത്യസ്ത രാഷ്ട്രീയമുള്ളവര്‍ പങ്കെടുക്കുന്നതില്‍ കുഴപ്പമില്ല. അപകടകരമായ സങ്കുചിത മനോഭാവം വളര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്തന്. നഗരപിതാവ് എന്ന നിലയ്ക്കാണ് ബീന ഫിലിപ്പിനെ ക്ഷണിച്ചത്. പ്രസംഗം സംഘടകര്‍ എഴുതി നല്‍കിയതല്ലെന്നും വി.കെ.സജീവന്‍ പറഞ്ഞു.
സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനത്തിലാണ് മേയര്‍ പങ്കെടുത്തത്. പരിപാടി ഉദ്ഘാടനം ചെയ്ത മേയര്‍ കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നും അഭിപ്രായപ്പെട്ടു.
Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയിലാണ് സിപിഐഎം ഭരിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഉദ്ഘാടകയായി എത്തിയത്. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയ മേയര്‍ പുരാണ കഥാപാത്രങ്ങളെപ്പറ്റി പ്രസംഗത്തില്‍ പലതവണ സൂചിപ്പിച്ചു. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണണം എന്ന് മേയര്‍ പറഞ്ഞു. അയല്‍വക്കത്തുള്ള കുട്ടിക്ക് കുറച്ചുഭക്ഷണം കൊടുത്തിട്ട് നമ്മുടെ കുട്ടികള്‍ക്ക് കൂടുതല്‍ ഭക്ഷണം കൊടുക്കാറാണ് കേരളത്തിലെ പതിവ്. ഉത്തരേന്ത്യയില്‍ ആ പതിവ് ഇല്ല. അവിടെ ഏത് വീട്ടിലെ കുട്ടിയെയും ഒരുപോലെ സ്‌നേഹിക്കും. പക്ഷേ, കേരളീയര്‍ കുട്ടികളുടെ കാര്യത്തില്‍ സ്വാര്‍ത്ഥരാണെന്ന് ബീന ഫിലിപ്പ് പറഞ്ഞു.
ആര്‍എസ്എസ് വേദിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. സിപിഐഎം ചിലവില്‍ ആര്‍എസ്എസ് മേയറെ കിട്ടിയെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ വിമര്‍ശിച്ചു. മേയര്‍ക്കെതിരെ സിപിഐഎം നടപടിയെടുക്കാന്‍ തയാറാണോയെന്ന് പ്രവീണ്‍കുമാര്‍ ചോദിച്ചു.
എന്നാല്‍ വിമര്‍ശനത്തിന് വിശദീകരണവുമായി കോഴിക്കോട് മേയര്‍ രംഗത്തെത്തി. വിവാദത്തില്‍ ദുഃഖമുണ്ട്, മനസില്‍ വര്‍ഗീയതയില്ലെന്ന് മേയര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല. മേയറെന്ന നിലയ്ക്ക് സ്ത്രീകളുടെ കൂട്ടായ്മ ക്ഷണിച്ചപ്പോള്‍ പോയി. ശുപരിപാലനത്തെക്കുറിച്ചാണ് സംസാരിച്ചത്. വര്‍ഗീയതയെക്കുറിച്ചല്ല. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയുടെ അനുമതി വാങ്ങണമെന്ന് തോന്നിയില്ലെന്നും മേയര്‍ കോഴിക്കോട്ട് പറഞ്ഞു.
Story Highlights: Balagokulam program; BJP support kozhikode Mayor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here