Advertisement

ഗവർണറെ അനുനയിപ്പിക്കാൻ സർക്കാർ; ആരിഫ് മുഹമ്മദ് ഖാനെ ചീഫ് സെക്രട്ടറി കണ്ടു

August 8, 2022
Google News 2 minutes Read
Chief Secretary met Governor Arif Mohammad Khan

ഗവർണറെ അനുനയിപ്പിക്കാൻ ശ്രമവുമായി സംസ്ഥാന സർക്കാർ രം​ഗത്ത്. ഇതിന്റെ ഭാ​ഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചീഫ് സെക്രട്ടറി നേരിൽ കണ്ടു. ഓർഡിനേൻസുകളിൽ ഒപ്പിടണം എന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. ( Chief Secretary met Governor Arif Mohammad Khan )

എന്നാൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ഇതുവരെ ഗവർണർ തയ്യാറായിട്ടില്ല. വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കവരാനുള്ള സർക്കാർ നീക്കത്തിലെ അതൃപ്‌തി ആരിഫ് മുഹമ്മദ് ഖാൻ പ്രകടിപ്പിച്ചുവെന്നാണ് വിവരം.

Read Also: വിവരങ്ങൾ ചോർത്തി; നേപ്പാൾ സെൻട്രൽ ബാങ്ക് ഗവർണറെ പുറത്താക്കി

കാലാവധി പൂർത്തിയാകുന്ന 11 ഓർഡിനൻസുകളിലാണ് ​ഗവർണർ ഓപ്പിടാനുള്ളത്. ​ഈ വിഷയത്തിൽ സർക്കാരും ​ഗവർണറും രണ്ട് തട്ടിലാണ്. ഇതുമായി ബന്ധപ്പെട്ട് നാളെ ​ഗവർണർ മാധ്യമങ്ങളോട് പരസ്യപ്രതികരണം നടത്താനും സാധ്യതയുണ്ട്.

Story Highlights: Chief Secretary met Governor Arif Mohammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here