Advertisement

എറണാകുളം ഡെപ്യൂട്ടി കളക്ടർക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണവുമായി റവന്യൂ റിക്കവറി തഹസിൽദാർ

August 8, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എറണാകുളം ഡെപ്യൂട്ടി കളക്ടർക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണവുമായി റവന്യൂ റിക്കവറി തഹസിൽദാർ രംഗത്ത്. എഡിഎം ഷാജഹാനെതിരെയാണ് റവന്യൂ റിക്കവറി തഹസിൽദാർ വിനോദ് മുല്ലശ്ശേരി ലാൻഡ് റെവന്യൂ കമ്മീഷണർക്ക് പരാതി നൽകിയത്. ഭൂമി ഏറ്റെടുക്കൻ നഷ്ടപരിഹാരത്തുക നൽകുന്നതിൽ കൃത്രിമം കാണിക്കാൻ ഡെപ്യൂട്ടി കളക്ടർ ആവശ്യപ്പെട്ടു എന്നും തട്ടിപ്പിനു കൂട്ടുനിൽക്കാത്തതിനാൽ പ്രതികാര നടപടി എടുത്തെന്നുമാണ് പരാതി. ഒരു കോടി രൂപയ്ക്ക് പകരം രേഖകൾ മറച്ചുവച്ച് 4 കോടി രൂപ നൽകാൻ ആവശ്യപ്പെട്ടു. അംഗീകരിക്കാതെ വന്നപ്പോൾ രണ്ട് തവണ സ്ഥലം മാറ്റിയെന്നും പരാതിയിൽ പറയുന്നു. വ്യാജ കേസുകളുണ്ടാക്കി തൻ്റെ ഭാവി നശിപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർ ശ്രമിച്ചു എന്നും പരാതിയിലുണ്ട്.

Story Highlights: ernakulam deputy collector land fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement