Advertisement

കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനം; എം.പി. ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി

August 9, 2022
Google News 2 minutes Read
kendriya vidyalaya mp quota issue hc

കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിൽ എം.പി. ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ക്വാട്ടകൾ പുനഃസ്ഥാപിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കി. ( kendriya vidyalaya mp quota issue hc )

കേന്ദ്രസർക്കാർ അടക്കം സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. എം.പിമാർക്ക് അനുവദിച്ചിരുന്ന പത്തു സീറ്റുകളാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നത്.

ഇതിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജികളിലാണ് ക്വാട്ടകൾ പുനഃസ്ഥാപിക്കണമെന്ന് ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിറക്കിയിരുന്നത്.

Story Highlights: kendriya vidyalaya mp quota issue hc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here