Advertisement

‘മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട’; കഴിയുന്നതിന്റെ പരമാവധി വെള്ളം കൊണ്ടുപോകുന്നുണ്ടെന്ന് എംകെ സ്റ്റാലിൻ

August 9, 2022
Google News 2 minutes Read
mullaperiyar dam stalin reply

മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്നാടിന് കൊണ്ടുപോകാൻ കഴിയുന്നതിന്റെ പരമാവധി വെള്ളം കൊണ്ടുപോകുന്നുണ്ട്. കേരളത്തിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് ഇപ്പോൾ ജലം തുറന്നു വിട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റ കത്തിന് മറുപടിയായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. (mullaperiyar dam stalin reply)

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിൻ്റെ അളവ് 10400 ഘനയടിയായി ഉയർത്തിയിരുന്നു. ജനവാസ മേഖലയിലേക്ക് വെള്ളം കയറുമെന്ന മുന്നറിയിപ്പിനെ തുടർന്ന് 85 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 350 ക്യൂമെക്സ് ആയി ഉയർത്തി.

Read Also: ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

വൃഷ്ടി പ്രദേശത്ത് പെയ്ത മഴയിൽ നീരൊഴുക്ക് കനത്തത്തോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിയത്. സെക്കൻഡിൽ പതിനായിരത്തിലധികം ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുകിയെത്തിയതോടെ തീരത്തുള്ള വീടുകളിൽ വെള്ളം കയറി. കൂടുതൽ വീടുകളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ വള്ളക്കടവ് മുതൽ വണ്ടിപ്പെരിയാർ വരെ പെരിയാർ തീരത്തുള്ളവരോട് മാറാൻ കർശന നിർദേശം നൽകി. നാല് ക്യാമ്പുകൾ തുറന്നു. 85 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽക്കുമ്പോഴും ജനവാസ മേഖലകളിൽ വെള്ളം കയറിയത് ജനങ്ങളെ പ്രതിസന്ധിയിലാക്കി.

മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം എത്തിയതോടെ ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. 5 ഷട്ടറുകൾ ഉയർത്തി മൂന്നര ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ചെറുതോണിപ്പുഴയിലും പെരിയാറിലും ജലനിരപ്പ് ഉയർന്നു. തടിയമ്പാട് ചപ്പാത്തിൽ വെള്ളം കയറിയതിനാൽ ഗതാഗതം തൽക്കാലികമായി നിരോധിച്ചു.

Story Highlights: mullaperiyar dam mk stalin reply

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here