Advertisement

വിമാനയാത്രക്കിടെ ഉറക്കത്തിൽ യുവതി മരിച്ചു; ഭർത്താവിനും മക്കൾക്കൊപ്പം വിമാനത്തിൽ മൃതദേഹം ഇരുന്നത് 8 മണിക്കൂർ

August 9, 2022
Google News 1 minute Read

വിമാനയാത്രക്കിടെ ഉറക്കത്തിൽ മരിച്ച യുവതി ഭർത്താവിനും മക്കൾക്കൊപ്പം വിമാനത്തിൽ മൃതദേഹം ഇരുന്നത് 8 മണിക്കൂർ. ഹെലെൻ റോഡ്സ് എന്ന യുവതിയാണ് ബ്രിട്ടണിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ട് മണിക്കൂറുകൾ വിമാനത്തിലിരുന്നത്. ഹോങ് കോങ്ങിൽ 15 വർഷം ജീവിച്ചതിനു ശേഷം യുകെയിലേക്ക് പോവുകയായിരുന്നു കുടുംബം. ഈ യാത്രയിലായിരുന്നു ഹൃദയഭേദകമായ മരണമുണ്ടായത്.

ഹോങ് കോങ്ങിൽ നിന്ന് വിമാനം യാത്ര ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം ഹെലെൻ്റെ ചലനമറ്റു. തുടർന്ന് ജെർമനിയിൽ ലാൻഡ് ചെയ്യുന്നതുവരെയുള്ള 8 മണിക്കൂറുകൾ ഹെലൻ വിമാനത്തിൽ തന്നെ ആയിരുന്നു. ഈ യാത്രയിലുടനീളം രണ്ട് മക്കൾ ഹെലെൻ്റെ മൃതദേഹത്തിന് ഇരുവശത്തുമായി ഇരിക്കേണ്ടിവന്നു. ജർമനിയിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ ഹെലെൻ്റെ മൃതദേഹം അവിടെ ഇറക്കി. മൃതദേഹം യുകെയിലെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്ത ശേഷം ഭർത്താവ് സൈമണും മക്കളായ നതാനും എമ്മയും യാത്ര തുടരുകയായിരുന്നു.

Story Highlights: women dies flight journey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here