Advertisement

ബാഗില്‍ രഹസ്യ അറയുണ്ടാക്കി മയക്കുമരുന്ന് കടത്താന്‍ ശ്രമം; യുവതി അറസ്റ്റിൽ

August 10, 2022
Google News 2 minutes Read

ബാഗില്‍ രഹസ്യ അറയുണ്ടാക്കി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവതി അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. 2051 ഗ്രാം കൊക്കെയ്‍നാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ബാഗില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയതോടെയാണ് യുവതി കുടുങ്ങിയത്.

അബുദാബി വിമാനത്താവളത്തിലെ ടെര്‍മിനലില്‍ ചെക്ക് പോയിന്റില്‍ വെച്ച് ഒരു യുവതിയുടെ ലഗേജില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ബാഗ് തുറന്ന് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍, ബാഗിന്റെ ഉള്‍ഭാഗത്തെ ലൈനിങിന് അകത്തായി ഒരു രഹസ്യ അറയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പ്രൊഫഷണലായി തയ്‍ച്ചുപിടിപ്പിച്ച നിലയിലാണ് ഇത് സജ്ജമാക്കിയിരുന്നത്. തുറന്ന് പരിശോധിച്ചപ്പോള്‍ നാല് പ്ലാസ്റ്റിക് ബാഗുകളാണ് ഉള്ളിലുണ്ടായിരുന്നത്. ഇവയെല്ലാം സുതാര്യമായ ടേപ്പ് ഉപയോഗിച്ച് ചുറ്റി സുരക്ഷിതമാക്കിയിരുന്നു.

Read Also: മാലിന്യം വലിച്ചെറിഞ്ഞാൽ കർശന നടപടി: മുന്നറിയിപ്പുമായി അബുദാബി

പ്ലാസ്റ്റിക് ബാഗില്‍ നിന്ന് ലഭിച്ച വെളുത്ത പൊടി പരിശോധനയ്‍ക്ക് വിധേയമാക്കിയപ്പോള്‍ കൊക്കെയ്‍നാണെന്ന് കണ്ടെത്തി. ആകെ 2,051 ഗ്രാം മയക്കുമരുന്നാണ് നാല് പാക്കറ്റുകളിലായി ഉണ്ടായിരുന്നത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്‍തതായി അധികൃതര്‍ അറിയിച്ചു.

Story Highlights: Abu Dhabi Customs thwart attempt to traffic 2kg of cocaine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here