Ksrtc: കടക്കെണിയിലും കെഎസ്ആര്‍ടിസി ധൂര്‍ത്ത്; ലോ ഫ്‌ലോര്‍ ബസുകള്‍ രൂപമാറ്റം വരുത്താന്‍ ചെലവാക്കിയത് 1.25 കോടി

കടക്കെണിയിലും കെഎസ്ആര്‍ടിസിയില്‍ ധൂര്‍ത്ത്. ലക്ഷങ്ങള്‍ മുടക്കി രൂപമാറ്റം വരുത്തിയ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ വീണ്ടും മാറ്റുന്നു.സിറ്റി സര്‍ക്കുലറിനായി 69 ലോ ഫ്‌ലോര്‍ ബസുകളാണ് രൂപമാറ്റം വരുത്തിയത്. സിറ്റി ഷട്ടിലിനും കൂടി ചേര്‍ത്ത് 1.25 കോടി രൂപയാണ് രൂപമാറ്റത്തിനായി ചെലവഴിച്ചത്. ഇലക്ട്രിക് ബസുകള്‍ വന്നതോടെ 39 ലോ ഫ്‌ലോര്‍ ബസുകള്‍ രൂപമാറ്റം വരുത്താനാണ് പുതിയ ഉത്തരവ്. (KSRTC spent 1.25 crore on remodeling low-floor buses amid crisis)
സിറ്റി ഷട്ടിലിന്റെ പെയിന്റ് പാറ്റേണിലേക്ക് മാറ്റാനാണ് ഉത്തരവില്‍ പറയുന്നത്. ഇതിന് അരക്കോടിയിലധികം രൂപ ചെലവ് വരും. കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് ഇത്തരം അനാവശ്യ ചെലവുകള്‍.
കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി ഉള്‍പ്പെടെ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ 1.25 കോടി രൂപ ബസുകളുടെ രൂപമാറ്റത്തിനായി ചെലവഴിച്ചത് ധൂര്‍ത്താണെന്ന ആക്ഷേപമാണ് പരക്കെ ഉയരുന്നത്. 13 കോടി രൂപയാണ് ഡിസല്‍ ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് കുടിശികയുള്ളത്. ദിവസ വരുമാനത്തില്‍ നിന്നു പണമെടുത്തു ശമ്പളം നല്‍കിയതാണ് പ്രതിസന്ധിക്കു കാരണമായത്.
Story Highlights: KSRTC spent 1.25 crore on remodeling low-floor buses amid crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here