Advertisement

റിസര്‍വ് വനത്തില്‍ നിന്ന് തേക്ക് മരം മുറിച്ച് കടത്തി; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

August 10, 2022
Google News 2 minutes Read
CPIM branch secretary arrested

കാസര്‍ഗോഡ് കാറഡുക്ക റിസര്‍വ് വനത്തില്‍ നിന്ന് തേക്ക് മരം മുറിച്ച് കടത്തിയ കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. മുളിയാര്‍ അരിയില്‍ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി സ്വദേശി സി.സുകുമാരനെയാണ് കാറഡുക്ക ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത് ( CPIM branch secretary arrested ).

Read Also: തിങ്കളാഴ്ച ബിവറേജുകള്‍ക്ക് അവധി

മൂന്ന് മാസം മുന്‍പാണ് വനത്തില്‍ നിന്ന് മരം മുറിച്ചു കടത്തിയത്. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന തേക്ക് മരം മൂന്ന് മാസം മുമ്പാണ് മുറിച്ചുകടത്തിയത്. ഇയാളെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തു. മുറിച്ച മരത്തിന്റെ കുറ്റി എസ്‌കവേറ്റര്‍ ഉപയോഗിച്ച് കിളച്ചെടുത്ത് തെളിവുകള്‍ നശിപ്പിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Story Highlights: Teak trees were cut and smuggled; CPIM branch secretary arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here