Advertisement

‘തിരംഗ യാത്ര’ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ തമ്മിലടി; കൂട്ടത്തല്ലിനെ പരിഹസിച്ച് അഖിലേഷ് യാദവ്; വിഡിയോ

August 11, 2022
Google News 3 minutes Read

ഉത്തർപ്രദേശിലെ തിരം​ഗ യാത്രക്കിടെ ബിജെപി പ്രവർത്തകർ തമ്മിൽ കൂട്ടയടി. കാൺപൂരിലെ മോട്ടിജീലിൽ ഇന്നലെ നടന്ന തിരം​ഗ യാത്രക്കിടെയാണ് സംഭവം. ജാഥയ്ക്കിടെ രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതാണ് സംഘർഷത്തിലേക്ക് കലാശിച്ചത്. തർക്കം മൂർച്ഛിച്ചതോടെ മുതിർന്ന നേതാക്കൾ ഇടപെട്ടു.(BJP workers clash with each other during ‘Tiranga Yatra’)

Read Also: 100 വർഷം മുമ്പ് ന്യൂമോണിയ ബാധിച്ച് മരണപെട്ടു; ഈ രണ്ടു വയസുകാരിയാണ് ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി’…

പരിപാടിക്കെത്തിയ ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്രി ബ്രജേഷ് പഥകിനെ സ്വീകരിക്കാനിരിക്കെയായിരുന്നു തമ്മിൽ തല്ല്. അതേസമയം, ബിജെപിയുടെ കൂട്ടത്തല്ലിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് രം​ഗത്തെത്തി. ‘തിരം​ഗ യാത്ര കലാപയാത്രയാക്കരുത് എന്നാണ് ബിജെപിയോട് ആവശ്യപ്പെടാനുളളത്’. എന്ന് അഖിലേഷ് യാദവ് പറഞ്ഞു.

ഒരു ബൈക്കപകടവുമായി ബന്ധപ്പെട്ട് ചെറിയ കുട്ടികൾ തമ്മിൽ നടത്തിയ വഴക്കാണ് തിരം​ഗ യാത്രക്കിടെയുണ്ടായത്. അവർ ബിജെപിയുടെ അച്ചടക്കമുളള പ്രവർത്തകരാണ്. യാത്ര സമാധാനപരമായാണ് നടന്നത്. എന്നും കാൺപൂർ ബിജെപി അധ്യക്ഷൻ സുനിൽ ബജാജ് പ്രതികരിച്ചു.

Story Highlights: BJP workers clash with each other during ‘Tiranga Yatra’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here