ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തു; ടോൾ പ്ലാസ ജീവനക്കാരന് ക്രൂര മർദനം

കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരന് കാർ യാത്രികരുടെ മർദനം. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനാണ് മർദനം.
കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം. കുരീപ്പുഴ സ്വദേശി അരുണിന് മർദനമേറ്റത്. അക്രമ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു ( KOLLAM TOLL PLAZA ATTACK ) .
ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് അരുൺ ചോദ്യം ചെയ്തു. ഇതോടെ കാറിലുണ്ടായിരുന്നവരും അരുണും തമ്മിൽ വാക്കു തർക്കവുമുണ്ടായി. ഇതിനിടയിൽ അസഭ്യം പറഞ്ഞ സംഘം അരുണിനെ കാറിൽ പിടിച്ചു വലിച്ച് ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. 50 മീറ്ററിലധികം റോഡിലൂടെ അരുണിലെ വലിച്ചിഴച്ച ശേഷം സംഘം പിടി വിടുകയായിരുന്നു. അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. KL 26 F 9397 എന്ന നമ്പറിൽ ഉള്ള കാറിൽ എത്തിയവരാണ് അക്രമം നടത്തിയത്.
Story Highlights: KOLLAM TOLL PLAZA ATTACK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here