Advertisement

ഫ്രാങ്ക്ഫർട്ടിനെതിരെ രണ്ട് ഗോൾ ജയം; യുവേഫ സൂപ്പർ കപ്പ് റയൽ മാഡ്രിഡിന്

August 11, 2022
Google News 1 minute Read

യുവേഫ സൂപ്പർ കപ്പ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്. യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർട്ടിനെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് റയലിൻ്റെ കിരീടധാരണം. ഡേവിഡ് അലാബയും കരീം ബെൻസേമയുമാണ് സ്കോറർമാർ. റയൽ മാഡ്രിഡിൻ്റെ നാലാം യുവേഫ സൂപ്പർ കപ്പ് കിരീടമാണിത്. ഇതോടെ പുതിയ സീസൺ കിരീടത്തോടെ ആരംഭിക്കാനും റയലിനു സാധിച്ചു.

ഫ്രാങ്ക്ഫർട്ടാണ് നന്നായി തുടങ്ങിയത്. എന്നാൽ ഗോൾ കീപ്പർ തിബോ കോർട്ട്വായുടെ മിന്നൽ സേവുകൾ റയലിനെ രക്ഷിച്ചുനിർത്തി. മെല്ലെ റയൽ കളിയുടെ നിയന്ത്രണമേറ്റെടുത്തു. 37ആം മിനിട്ടിൽ റയൽ അലാബയിലൂടെ ആദ്യ ഗോൾ കണ്ടെത്തി. കോർണറിൽ നിന്നായിരുന്നു ഗോൾ. 65ആം മിനിട്ടിൽ വിനീഷ്യസിൻ്റെ പാസിൽ നിന്ന് ബെൻസീമ റയലിൻ്റെ രണ്ടാം ഗോളും നേടി.

Story Highlights: real madrid eintracht frankfurt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here