Advertisement

കണക്റ്റ് ദി മേയർ; പ്രശ്നപരിഹാരങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെയ്ക്കാനുള്ള കാരണം വെളിപ്പെടുത്തി ആര്യ രാജേന്ദ്രൻ

August 12, 2022
Google News 3 minutes Read
Connect the Mayor; Arya Rajendran with Facebook post

കണക്റ്റ് ദി മേയർ എന്ന ഹാഷ് ടാ​ഗിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന വിവരങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെയ്ക്കാനുള്ള കാരണം വെളിപ്പെടുത്തി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. സാമൂഹ്യമാധ്യമങ്ങളിലൂടെ വരുന്ന പരാതികൾ മുൻപും പരിശോധിച്ച് ആവശ്യമായ ഇടപെടൽ നടത്താറുണ്ടായിരുന്നു. എന്നാൽ അതൊന്നും പബ്ലിഷ് ചെയ്തിരുന്നില്ല. ( Connect the Mayor; Arya Rajendran with Facebook post )

എന്നാൽ ഈ ഇടയ്ക്ക് പരാതി പറഞ്ഞ ഒരാൾ തന്നെയാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചത്. ഇതൊക്കെ പരിഹരിക്കുന്നത് ജനങ്ങളോട് പറഞ്ഞാൽ ചിലപ്പോൾ കൂടുതൽ പേർക്ക് മേയറുടെ സഹായം കിട്ടാൻ അത് കാരണമായേക്കും എന്നാണ് പരാതി പറഞ്ഞയാൾ പറഞ്ഞത്. അതുകൊണ്ടാണ് പരിഹരിക്കുന്ന കാര്യങ്ങൾ ഫേസ്ബുക്ക് പേജിൽ ഇടാൻ തീരുമാനിച്ചതെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ഇതൊരു ക്യാമ്പയിനായി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും ജനങ്ങളുടെ തൊട്ടടുത്ത് നഗരസഭയും മേയറും ഉണ്ടെന്നും അവർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

Read Also: ആദ്യമായാണ് നഞ്ചിയമ്മയെ പരിചയപ്പെടുന്നത്; ഫെയ്സ്ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രൻ

ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സാമൂഹ്യമാധ്യമങ്ങളിലൂടെ വരുന്ന പരാതികൾ മുൻപും പരിശോധിച്ച് ആവശ്യമായ ഇടപെടൽ നടത്താറുണ്ടായിരുന്നു. പക്ഷെ അതങ്ങനെ പബ്ലിഷ് ചെയ്തിരുന്നില്ല. ഈ ഇടയ്ക്ക് പരാതി പറഞ്ഞ ഒരാൾ തന്നെ നിർദ്ദേശിച്ചു, ഇതൊക്കെ പരിഹരിക്കുന്നത് ജനങ്ങളോട് പറഞ്ഞാൽ ചിലപ്പോൾ കൂടുതൽ പേർക്ക് മേയറുടെ സഹായം കിട്ടാൻ അത് കാരണമായേക്കും എന്ന്. അങ്ങനെയാണ് പരിഹരിക്കുന്ന കാര്യങ്ങൾ ഫേസ്ബുക്ക് പേജിൽ ഇടാൻ തീരുമാനിച്ചത്.

എന്തായാലും അതിന് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടാകുന്നത്. നഗരത്തിലെ ജനങ്ങളുടെ തൊട്ടടുത്ത് നഗരസഭയും മേയറും ഉണ്ടെന്ന തോന്നലുളവാക്കാൻ അത് സഹായകരമായിട്ടുണ്ട് എന്നാണ് കാണുന്നത്. ഇതൊരു ക്യാമ്പയിനായി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. #ConnectTheMayor എന്ന പേരിൽ നമുക്കൊരുമിച്ച് നമ്മുടെ നഗരത്തിലെ വികസന കാര്യങ്ങളിലും പരാതികളിലും പരിഹാരം തേടാം.

Story Highlights: Connect the Mayor; Arya Rajendran with Facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here