അമരാവതിയിൽ വെടിവയ്പ്പ്; വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ

മഹാരാഷ്ട്രയിലെ അമരാവതിയിൽ വെടിവയ്പ്പ്. 13 വയസുള്ള പെൺകുട്ടിക്ക് വെടിയേറ്റു. പത്താൻ ചൗക്കിലെ കദാബി ബസാറിലാണ് വെടിവെപ്പുണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു.
വൈകിട്ട് നാലോടെയാണ് സംഭവം. അഹമ്മദ് ഖാൻ എന്ന വ്യക്തിയെ ചിലർ വാളും കത്തിയും ഉപയോഗിച്ച് ആക്രമിച്ചു. പ്രതിരോധത്തിൽ ഖാൻ ആക്രമണകാരികൾക്ക് നേരെ വെടിയുതിർത്തു. എന്നാൽ ലക്ഷ്യം തെറ്റി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ഇടതുകാലിൽ തുളച്ചുകയറുകയായിരുന്നു.
ഹൈദർപുര സ്വദേശിയായ പെൺകുട്ടിയെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. നാഗ്പുരി ഗേറ്റ് പൊലീസിന്റെ സംഘത്തോടൊപ്പം കമ്മീഷണർ ആർതി സിംഗ് സംഭവസ്ഥലം സന്ദർശിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Man Fires At Attackers, Bullet Hits 13-Year-Old Girl In Amravati
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here