ചിട്ടയായി നിക്ഷേപിച്ചാൽ തിരികെ ലഭിക്കും ലക്ഷങ്ങൾ; എസ്‌ഐപിയെ കുറിച്ച് അറിയാം

പരമ്പരാഗത നിക്ഷേപങ്ങളിലാണ് ഭൂരിപക്ഷം പേർക്കും താത്പര്യം. ബാങ്ക് ആർഡികൾ, ചിട്ടി, പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങൾ എന്നിവയെയാണ് മിക്കവരും ആശ്രയിക്കുക. ഇവയെല്ലാം റിസ്‌ക് കുറവാണെങ്കിലും ലഭിക്കുന്ന ആദായവും അതിനനുസരിച്ച് കുറവായിരിക്കും. കുറഞ്ഞ അടവിൽ കൂടുതൽ റിട്ടേൺ ആണ് ആഗ്രഹിക്കുന്നതെങ്കിൽ ഏറ്റവും നല്ലത് എസ്‌ഐപി വഴിയുള്ള നിക്ഷേപമാണ്. ( sip helps investment grow )
ബാങ്കിൽ അഞ്ച് ശതമാനവും, പിപിഎഫ്, പോസ്റ്റ് എഫിസ് എന്നിവയിൽ 7 % വരെയും മാത്രം പലിശ ലഭിക്കുമ്പോൾ മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐപി) വഴി ഇരട്ടി തുക വരെ ലാഭം കിട്ടും. നിങ്ങൾ തെരഞ്ഞെടുക്കുന്ന മ്യൂച്വൽ ഫണ്ട് സ്‌കീമുകളിലേക്ക് ഒരു നിശ്ചിത തുക നിശ്ചയിച്ച ഇടവേളകളിൽ അടയ്ക്കുന്നതാണ് എസ്‌ഐപി. മാസത്തിൽ 500 രൂപ മുതൽ നിക്ഷേപിക്കാമെന്നതാണ് എസ്ഐപിയുടെ ഗുണം. ദിവസ, ആഴ്ച, മാസ എസ്‌ഐപികൾ വഴി നിക്ഷേപിക്കാം. സ്‌റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്നത്ര റിസ്‌ക് ഇല്ല എന്ന് മാത്രല്ല ഇതിനോളം നേട്ടം മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് ലഭിക്കുകയും ചെയ്യും.
എസ്‌ഐപിയായി നിക്ഷേപിക്കാൻ എളുപ്പമാണ്. ഫൗണ്ട് ഹൗസ് വെബ്സൈറ്റ് വഴിയോ ഓഫീസ് വഴിയോ ബ്രോക്കറേജ് സ്ഥാപനങ്ങൾ വഴിയോ ഓൺലൈനായോ എസ്ഐപി ആരംഭിക്കാം. ഇപ്പോൾ മ്യൂച്വൽ ഫണ്ടുകളിലും മറ്റും നിക്ഷേപം നടത്താനായി ആപ്പുകളും രംഗത്തുണ്ട്. വിശ്വസനീയമായ ആപ്പ് തെരഞ്ഞെടുത്ത് സ്വന്തം റിസ്‌കിൽ നിക്ഷേപിക്കാം. പാൻ കാർഡ്, മേൽവിലാസം തെളിയിക്കുന്ന രേഖ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ചെക്ക് ബുക്ക് തുടങ്ങിയവ ആവശ്യമാണ്. എസ്ഐപി രജിസ്ട്രേഷൻ ആരംഭിക്കുന്ന സമയത്ത് എസ്‌ഐപി തുകയും തീയതിയും നിക്ഷേപകന് തീരുമാനിക്കാം. എത്ര കാലം നിക്ഷേപിക്കണമെന്നത് നിക്ഷേപകന്റെ തീരുമാനമാണ്. ഇക്വിറ്റി നിക്ഷേപമാണെങ്കിൽ മികച്ച നേട്ടം ലഭിക്കണമെങ്കിൽ 3-5 വർഷ കാലം എസ്ഐപി നിക്ഷേപം തുടരണം.
Read Also: പ്രതിദിനം 300 രൂപ മാറ്റിവയ്ക്കാൻ തയാറാണോ ? എങ്കിൽ 3 ലക്ഷം രൂപ തിരികെ നേടാം
ചില ഫണ്ടുകൾക്ക് ലോക്ഇൻ പിരീഡ് ഉണ്ടാകും. നിശ്ചിത കാലത്തിന് ശേഷം മാത്രമെ ഇത്തരത്തിലുള്ള ഫണ്ടുകളിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം ഫണ്ടുകൾക്ക് 3 വർഷം ലോക്ഇൻ പിരിയഡുണ്ട്. ഈ ഫണ്ടിന് ആദായനികുതി ഇളവും ലഭിക്കും.
Story Highlights: sip helps investment grow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here