Advertisement

സേറ്റാനിക് വേഴ്‌സസ് മാത്രമല്ല, ഈ പുസ്തകങ്ങൾക്കും ഇന്ത്യയിൽ നിരോധനമുണ്ട് !

August 13, 2022
Google News 30 minutes Read
books banned in india

വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമമുണ്ടായതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സേറ്റാനിക് വേഴ്‌സസ് ചർച്ചയായിരിക്കുകയാണ്. സേറ്റാനിക് വേഴ്‌സസ് ഇന്ത്യ നിരോധിച്ച പുസ്തകമാണ്. ( books banned in india )

പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1988 ഒക്ടോബറിലാണ് ‘സേറ്റാനിക് വേഴ്സസ്’ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചത്. അന്ന് ഇന്ത്യയ്ക്ക് പുറമേ 19 രാജ്യങ്ങൾ കൂടി സേറ്റാനിക് വേഴ്സസ് നിരോധിച്ചിരുന്നു. ബ്രിട്ടനിലെ ബ്രാഡ്ഫോർഡിൽ പുസ്തകത്തിന്റെ പകർപ്പുകൾ കത്തിക്കുകയും ചെയ്തു.

റുഷ്ദിയുടെ സേറ്റാനിക് വേഴ്‌സസ് മാത്രമല്ല വേറെയും എഴുത്തുകാരുടെ നിരവധി പുസ്തകങ്ങൾ ഇന്ത്യ നിരോധിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. വി.എസ് നൈപോളെഴുതിയ ആൻ ഏരിയ ഓഫ് ഡാർക്‌നസാണ് അതിൽ പ്രധാനം. ഇന്ത്യയെ മോശം രീതിയിൽ ചിത്രീകരിച്ചതിനാണ് പുസ്തകം ഇന്ത്യയിൽ നിരോധിച്ചത്.

Read Also: എന്താണ് സേറ്റാനിക് വേഴ്‌സസ് ? ഇന്ത്യയിൽ വരെ നിരോധിച്ച, ഒരാളുടെ ജീവനെടുക്കാൻ മാത്രം അതിലെ ഉള്ളടക്കം എന്താണ് ?

ഗാന്ധിയുടെ കൊലപാതകി നാഥുറാം ഗോഡ്‌സെയും ചെയ്തികളെ ന്യായീകരിക്കുന്ന ‘നയൻ അവേഴ്‌സ് ടു രാമ’ എന്ന സ്റ്റാൻലി വോൾപർട്ട് എഴുതിയ പുസ്തകത്തിനും വിലക്കുണ്ട്. ഈ പുസ്തകത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയ്ക്കും വിലക്കുണ്ട്.

ഇന്ത്യയിൽ നിരോധിച്ച പുസ്തകങ്ങളുടെ പട്ടിക

1924 Rangila Rasul – Krishan Prashaad Prataab
1934 Hindu Heaven – Max Wylie
1933 Angarey – Sajjad Zaheer, Ahmed Ali, Rashid Jahan and Mahmud-uz-Zafar
1936 The Face of Mother India- Katherine Mayo
1936 Old Soldier Sahib- Frank Richards
1937 The Land of the Lingam- Arthur Miles
1940 Mysterious India- Moki Singh
1945 The Scented Garden: Anthropology of the Sex Life in the Levant- Bernhard Stern
1950 Pakistan-Pasmanzarwa Peshmanzar- Hameed Anwar
1950 Cease-Fire- Agha Babar
1950 Khaak aur Khoon- Nusseim Hajazi
1952 Chadramohini
1952 Marka-e-Somnath- Maulana Muhammad Sadiq Hussain Sahab Sadiq Siddiqui Sardanvi
1954 Bhupat Singh – Kaluwank Ravatwank
1954 What has Religion done for Mankind
1955 Rama Retold – Aubrey Menen
1955 Dark Urge- Robert W. Taylor
1958 Captive Kashmir: Story of a Betrayed and Enslaved People- Aziz Beg
1959 The Heart of India- Alexander Campbell
1960 The Lotus and the Robot- Arthur Koestler
1962 Nine Hours to Rama- Stanley Wolpert
1963 Nepal – Toni Hagen
1963 Ayesha- Kurt Frischler
1963 Unarmed Victory- Bertrand Russell
1964 An Area of Darkness- V. S. Naipaul
1968 The Jewel in the Lotus- Allen Edwardes
1969 The Evolution of the British Empire and Commonwealth from the American Revolution- Alfred LeRoy Burt
1969 A Struggle between two lines over the question of How to Deal with U.S. Imperialism- Hsiu-chu Fan
1970 Man from Moscow- Greville Wynne
1975 Early Islam- Desmond Stewart
1975 Nehru: A Political Biography- Michael Edwardes
1976 India Independent- Charles Bettelheim
1978 China’s Foreign Relations Since 1949- Alan Lawrence
1979 Who killed Gandhi- Lourenço de Salvador
1983 The Price of Power: Kissinger and Nixon in the White House- Seymour Hersh
1984 Smash and Grab: Annexation of Sikkim- Sunanda K. Datta-Ray
1988 The Satanic Verses -Salman Rushdie
1989 Soft Target: How the Indian Intelligence Service Penetrated Canada- Zuhair Kashmeri and Brian McAndrew
1991 Understanding Islam through Hadis- Ram Swarup
2005 The True Furqan- Al Saffee, Al Mahdee
2014 Santsurya Tukaram and Loksakha Dnyaneshwar- Anand Yadav

Story Highlights: books banned in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here