Advertisement

എന്താണ് സേറ്റാനിക് വേഴ്‌സസ് ? ഇന്ത്യയിൽ വരെ നിരോധിച്ച, ഒരാളുടെ ജീവനെടുക്കാൻ മാത്രം അതിലെ ഉള്ളടക്കം എന്താണ് ?

August 13, 2022
Google News 2 minutes Read
what is satanic verses controversy

കഴിഞ്ഞ 30 വർഷമായി ജീവൻ മുറുകെ പിടിച്ച് ജീവിക്കുകയായിരുന്നു സൽമാൻ റുഷ്ദി. ഇറാൻ സുപ്രിം നേതാവ് അയത്തുള്ള ഖൊമെയ്‌നി റഷ്ദിക്കെതിരായി ഫത്വ ഇറക്കിയതോടെയാണ് റഷ്ദിയുടെ ജീവന് ഭീഷണി വന്നത്. സേറ്റാനിക് വേഴ്‌സസ് എന്ന പുസ്തകം പുറത്തിറങ്ങി തൊട്ടടുത്ത വർഷം മുതൽ അണിയറയിൽ പ്രവർത്തിച്ചവർക്കെതിരായ അക്രമണ പരമ്പരകൾ അരങ്ങേറുകയാണ്. 1993 ലെ അവസാന ആക്രമണത്തിന് ശേഷം 29 വർഷങ്ങളോളം പിന്നീട് പുസ്തകവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും നടന്നിരുന്നില്ല. എന്നാൽ ഇന്നലെ സേറ്റാനിക് വേഴ്‌സസിന്റെ രചയിതാവ് സൽമാൻ റുഷ്ദിക്ക് നേരെ ഇന്നെ നടന്ന അക്രമത്തോടെ വീണ്ടും പുസ്തകത്തെ കുറിച്ച് ലോകം ചർച്ച ചെയ്തുതുടങ്ങി. എന്താണ് സേറ്റനിക് വേഴ്‌സസ് ? എന്താണ് പുസ്തകം വിവാദമാകാൻ കാരണം ? ( what is satanic verses controversy )

സേറ്റാനിക് വേഴ്‌സസ്

1988 ലാണ് സേറ്റാനിക് വേഴ്‌സസ് പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെ തന്നെ മുസ്ലിം മത വിശ്വാസികൾക്കിടയിൽ അത് വലിയ ചർച്ചയായി.

പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1988 ഒക്ടോബറിൽ ‘സേറ്റാനിക് വേഴ്സസ്’ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. അന്ന് ഇന്ത്യയ്ക്ക് പുറമേ 19 രാജ്യങ്ങൾ കൂടി സേറ്റാനിക് വേഴ്സസ് നിരോധിച്ചിരുന്നു. ബ്രിട്ടനിലെ ബ്രാഡ്ഫോർഡിൽ പുസ്തകത്തിന്റെ പകർപ്പുകൾ കത്തിക്കുകയും ചെയ്തു.

Read Also: ‘സേറ്റാനിക് വേഴ്‌സസ്’; പുസ്തകത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം മരണത്തെ മുഖാമുഖം കണ്ടു; അതിൽ നാലാമൻ മാത്രമാണ് റുഷ്ദി

മാജിക് റിയലിസം ടെക്‌നിക്കിൽ രചിച്ച സേറ്റാനിക് വേഴ്‌സസിൽ രണ്ട് ഇന്ത്യൻ പ്രവാസികളുടെ കഥയാണ് പറയുന്നത്. ഗബ്രിയേൽ ഫരിഷ്തയും സലാദിൻ ചംചയുമാണ് പ്രധാന കഥാപാത്രങ്ങൾ. ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്കുള്ള ഇരുവരും സഞ്ചരിച്ചിരുന്ന വിമാനം ഹൈജാക്ക് ചെയ്‌പ്പെടുകയും ഇംഗ്ലണ്ടിന് മീതെ വിമാനം തകർന്ന് വീഴുകയുമാണ്. ഇരുവരും അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇതിന് ശേഷം ഇരുവർക്കമുണ്ടായ മാറ്റവും തുടർന്നുണ്ടായ സംഭവവികാസങ്ങളിലൂടെയുമാണ് നോവൽ പുരോഗമിക്കുന്നത്. അതിനിടെ ഫരിഷ്തയ്ക്കുണ്ടാക്കുന്ന ചില ഹാഫ്-മാജിക്ക് സ്വപ്‌നങ്ങളും, ദർശനങ്ങളിലും മുഹമ്മദ് നബിയെ കുറിച്ച് പറയുന്നുണ്ട്.

ഈ ഭാഗം കടുത്ത മതനിന്ദയാണെന്നും പ്രവാചക നിന്ദയാണെന്നും പറഞ്ഞാണ് പുസ്തകം വിവാദത്തിലായത്.

തുടർന്ന് 1989 ൽ ഇറാന്റെ റുഹൊല്ലാഹ് ഖൊമെയ്‌നി സേറ്റാനിക് വേഴ്‌സസിന്റെ രചയിതാവിനെ കൊല്ലണമെന്ന് ഫത്വ ഇറക്കി. പുസ്തകം നബിക്കും ഖുറാനുമെതിരാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. ഖൊമെയ്‌നിയുടെ പിൻഗാമി അലി ഖമിനെയ്‌നി പുസ്തകത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരുടെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് അക്രമ പരമ്പരകൾ അരങ്ങേറിയത്. സേറ്റാനിക് വേഴ്‌സസുമായി ബന്ധപ്പെട്ട ആദ്യ ആക്രമണമുണ്ടാകുന്നത് 1991 ലാണ്. പിന്നീട് 1993 ലും ഇന്ന് 2022 ലെ സൽമാൻ റുഷ്ദിയുടെ ആക്രമണത്തിൽ വരെ എത്തി നിൽക്കുന്നു ആ ഫത്വയുടെ ആഘാതം.

Story Highlights: what is satanic verses controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here