India at 75 : ജാതിയും മതവും മറന്ന് രണ്ട് സമുദായത്തിൽപ്പെട്ടവർ ഒന്നിച്ചപ്പോൾ കുഞ്ഞിനിട്ടത് വെറൈറ്റി പേര്
കോട്ടയത്തുണ്ടൊരു കുഞ്ഞിന്ത്യ. രാജ്യം അതിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കോട്ടയം പാലായിലെ കടപ്പാട്ടൂരിൽ നിന്നൊരു കുഞ്ഞിന്ത്യയെ നമുക്ക് പരിചയപ്പെടാം. ( kottayam couple names child india )
രണ്ട് സമുദായത്തിൽപ്പെട്ട സനാ സാബു ജോസഫും രഞ്ജിത്ത് രാജനും പ്രണയിച്ചു വിവാഹം കഴിച്ചു. അവർക്ക് സ്നേഹത്തിന്റെ രാജ്യം പിറന്നു. 30 ദിവസം പ്രായമായ കുഞ്ഞിന് അവർ ഇന്ത്യ എന്നു പേരിമിട്ടു….. ഈ ഇന്ത്യ ഉറക്കെ കരയും..ചിരിക്കും…അമ്മയുടെ താരാട്ടിൽ ഉറങ്ങും..
ഓരോ ഭാരതീയനും ഇന്ത്യ എന്ന പേര് അഭിമാനമാകുമ്പോൾ മകൾക്കത് ഇരട്ടി അഭിമാനമാകട്ടെയെന്ന് ഇവർ പറയുന്നു. പട്ടാളക്കാരനാകണമെന്നായിരുന്നു രഞ്ചിത്തിന്റെ ആഗ്രഹം. പക്ഷേ സാഹചര്യങ്ങൾ അതനുവദിച്ചില്ല.. അതും ഈ പേര്് തെരഞ്ഞെടുക്കാൻ കാരണമായി.
എതിർപ്പുകളെ അവഗണിച്ചായിരുന്നു ഇവരുടെ വിവാഹം. ഇന്ത്യ എന്ന വികാരം നമ്മെയെല്ലാം ചേർത്ത് നിർത്തുന്നതു പോലെ കുഞ്ഞിന് ഇന്ത്യ എന്ന പേരിട്ടതിലൂടെ വീട്ടികാരുമായി ഒന്നിച്ചു ചേർന്ന് ഒരുമയോടെയുള്ള ജീവിതമാണ് ഇവർ ഇന്ന് ആഗ്രഹിക്കുന്നത്.
ഡ്രൈവർ ജോലിക്കാരനായ രഞ്ചിത്ത് ഏറെ പണിപ്പെട്ടാണ് തന്റെ കുടുംബത്തെ നോക്കുന്നത്. താമസം വാടക വീട്ടിലും..എല്ലാ ബുദ്ധിമുട്ടുകൾക്കിടയിലും കുഞ്ഞിന് മികച്ച വിദ്യാഭ്യാസം നൽകി എല്ലാം വിവേചനങ്ങൾക്കുമപ്പുറം രാജ്യസ്നേഹിയായി വളരണമെന്നാണ് ഇവരുടെ ആഗ്രഹം.
Story Highlights: kottayam couple names child india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here