കെ.ടി.ജലീലിന്റെ കശ്മീര്‍ പരാമര്‍ശം; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷവും ബിജെപിയും

മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷവും ബിജെപിയും. ജലീലിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് കാട്ടി നിയമനടപടി സ്വീകരിക്കാനാണ് നീക്കം. വിഷയത്തില്‍ ജലീലിന്റെ വിശദീകരണം ഇന്ന് വന്നേക്കും ( KT jaleel Kashmir; BJP protest ).
കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കെ.ടി.ജലീല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ ആസാദ് കാശ്മീര്‍, ഇന്ത്യന്‍ അധീന കാശ്മീര്‍ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ തുടരുകയാണ്. പരാമര്‍ശങ്ങള്‍ പാക് സ്തുതിയാണെന്ന് ആരോപിച്ച് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷവും ബിജെപിയും. രാഷ്ട്രീയ വിമര്‍ശങ്ങള്‍ക്കൊപ്പം ജലീലിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് നീക്കം. ജലീലിന്റെ മുന്‍ സിമി ബന്ധമുള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ വിമര്‍ശിക്കുന്നത്.
പ്രതിപക്ഷനേതാവിന്റേതുള്‍പ്പടെ യുഡിഎഫ് നേതാക്കളുടെ കൂടുതല്‍ പ്രതികരണങ്ങള്‍ ഇന്നുണ്ടാകും. വിഷയത്തില്‍ സിപിഐഎം സ്വീകരിക്കുന്ന നിലപാടും ശ്രദ്ധേയമാകും. വിവാദ പരാമര്‍ശങ്ങള്‍ പരിശോധിച്ച് പ്രതികരിക്കാമെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കഴിഞ്ഞദിവസത്തെ പ്രതികരണം. വിവാദമായിട്ടും ജലീല്‍ ഇതുവരെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തിയിട്ടില്ല.
Story Highlights: KT jaleel reference to Kashmir; Opposition and BJP are ready to intensify the protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here