വടകര സബ് ജയിലിൽ നിന്ന് ചാടി പോയ പ്രതി കീഴടങ്ങി; 8 മാസം പ്രായമായ മകനെ കാണാൻ പോയതാണെന്ന് പ്രതി

വടകര സബ് ജയിലിൽ നിന്ന് ചാടി പോയ പ്രതി കീഴടങ്ങി. താമരശേരി സ്വദേശി ഫഹദാണ് ഇന്ന് രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. എട്ട്മാസം പ്രായമുള്ള മകനെ കാണാനുള്ള ആഗ്രഹത്താലാണ് ജയിൽ ചാടിയതെന്ന് പൊലീസിനു മൊഴി നൽകി. ( man escaped from jail caught )
ജൂൺ ഏഴിന് അഴിയൂർ ചെക്പോസ്റ്റിൽ നിന്ന് ആറു കിലോ കഞ്ചാവുമായാണ് ഫഹദ് പിടിയിലായത്. ഇയാൾ അന്നു മുതൽ റിമാന്റിൽ കഴിയുകയായിരുന്നു. മകനെ കാണണമെന്ന ആ്ഗ്രഹം കൊണ്ട് ജിയിൽ ചാടിയതാണെന്നാണ് ഫഹദ് കീഴടങ്ങിയപ്പോൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയതോടെ സ്വയം കീഴടങ്ങിയെന്നാണ് പൊലീസ് കരുതുന്നത്.
രണ്ട് ദിവസം മുൻപായിരുന്നു. വടകര സബ്ജയിലിൽ നിന്ന് ഫഹദ് ബാത്റൂമിലെ വെന്റിലേറ്റർ വഴി രക്ഷപ്പെടുകയായിരുന്നു. അന്ന് മുതൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. സമീപ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വീടിനു പരിസരത്തും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ഫഹദ് സ്റ്റേഷനിൽ കീഴടങ്ങിയത്.
Story Highlights: man escaped from jail caught
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here