Advertisement

‘സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം’ ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബെന്നും

August 13, 2022
Google News 4 minutes Read

‘സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം’ ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്നും പതാക ഉയർത്തി. ഗുജറാത്തിലെ അഹമ്മദാബാദിലെ വസതിയിലാണ് ഹിര ബെൻ പതാക ഉയർത്തിയത്. ഗ്രാമത്തിലെ കുട്ടികൾക്കൊപ്പമാണ് ഹിരാ ബെൻ സന്തോഷം ആഘോഷിച്ചത്. കുട്ടികൾക്ക് പതാകയും മധുര പലഹാരങ്ങളും വിതരണം ചെയ്തു.(mother of Prime Minister Narendra Modi distributes national flag to children)

അതേസമയം ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ തല ഉയർത്തി നിൽക്കാൻ കാരണം നമ്മുടെ ദേശീയ പതാക മുന്നോട്ടു വെക്കുന്ന ദർശങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ജേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

Read Also: 100 വർഷം മുമ്പ് ന്യൂമോണിയ ബാധിച്ച് മരണപെട്ടു; ഈ രണ്ടു വയസുകാരിയാണ് ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി’…

ലോകരാജ്യങ്ങൾ നമ്മെ ആദരിക്കുന്നു. അതിനു ഉദാഹരണമാണ് യുദ്ധ സമയത്ത് യുക്രൈനിൽ കുടുങ്ങി കിടന്ന പൗരന്മാരെ നാട്ടിലെത്തിക്കാൻ ഓപ്പറേഷൻ ഗംഗയിലൂടെ അന്യയാസം സാധിച്ചത്. കുടുങ്ങി കിടന്ന അയൽ രാജ്യങ്ങളിലെ ജനങ്ങളെ ഇന്ത്യയുടെ ദേശീയ പതാകയുടെ തണലിന് കീഴിൽ അണിചേർത്താണ് രക്ഷപെടുത്തിയത്. ഭാരതത്തിന്റെ ത്രിവർണ്ണ പതാക ലോകത്തിന്റെ സംരക്ഷണ കവചമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Story Highlights: mother of Prime Minister Narendra Modi distributes national flag to children

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here