കേന്ദ്രത്തിന്റെ പുതിയ ഫിഷറീസ് നയം കുത്തകകളെ സഹായിക്കാൻ: മുഖ്യമന്ത്രി

കേന്ദ്രത്തിന്റെ പുതിയ ഫിഷറീസ് നയം കുത്തകകളെ സഹായിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യബന്ധന മേഖലയിൽ വരാൻ പോകുന്നത് കൂടുതൽ ആപത്കരമായ കാലഘട്ടം. കേരളത്തിന്റെ സൈന്യത്തിന്റെ ക്ഷേമം സര്‍ക്കാര്‍ ഉറപ്പുവരുത്തും. മത്സ്യ ബന്ധന മേഖലയിൽ ബ്ലൂ ഇക്കണോമി വൻ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.(pinarayi vijayan against central government fisheries act)
മണ്ണെണ്ണയുടെ സബ്‌സിഡി നിർത്തിയ കേന്ദ്രനയം തിരുത്തണമെന്ന് നീതി ആയോഗിൽ ആവശ്യപ്പെട്ടു. മത്സ്യ ബന്ധന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ തൊഴിലാളികളുടെ യോഗം വിളിക്കും. മത്സ്യതൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്ര നയമാണ് തടസം.
ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ കേന്ദ്ര സര്‍ക്കാരും ഇപ്പോഴത്തെ ബിജെപി സര്‍ക്കാരും മത്സ്യമേഖലയെ തകര്‍ത്തുവെന്നും മത്സ്യബന്ധന മേഖല വിദേശ ട്രോളറുകള്‍ക്ക് തുറന്നു കൊടുക്കുന്ന സമീപനം സ്വീകരിച്ചത് കോണ്‍ഗ്രസ് കാലത്താണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: pinarayi vijayan against central government fisheries act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here