ഈജിപ്തില്‍ പള്ളിക്ക് തീപിടിച്ച് 41 പേര്‍ മരിച്ചു; 50ലേറെ പേര്‍ക്ക് പൊള്ളലേറ്റു

ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍ കോപ്റ്റ്‌സ് പള്ളിയിലുണ്ടായ തീപിടുത്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. കെയ്‌റോയിലെ വടക്കുപടിഞ്ഞാറന്‍ തൊഴിലാളിവര്‍ഗ ജില്ലയായ ഇംബാബയിലെ അബു സിഫിന്‍ കോപ്റ്റ് പള്ളിയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.(41 killed in a fire accident at coptic church egypt)
തീപിടുത്തത്തില്‍ 55ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്താന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി അറിയിച്ചു. അതേസമയം തീ നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്നിശമന സേനാ വൃത്തങ്ങള്‍ അറിയിച്ചു.
Read Also: സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി; കോടതിയില്‍ കുറ്റം നിഷേധിച്ച് അക്രമി
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സമൂഹമാണ് കോപ്റ്റുകള്‍. ഈജിപ്തിലെ 103 ദശലക്ഷം ജനങ്ങളില്‍ 10 ദശലക്ഷത്തോളം പേര്‍ കോപ്റ്റുകളാണ്. ഒട്ടേറെ ആക്രമണങ്ങളും വിവേചനങ്ങളും നേരിടുന്ന ന്യൂനപക്ഷങ്ങളാണ് ഈ വിഭാഗക്കാര്‍.
Story Highlights: 41 killed in a fire accident at coptic church egypt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here