Advertisement

സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

August 14, 2022
Google News 2 minutes Read
independence day pinarayi vijayan

സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. സ്വാതന്ത്ര്യ ദിനാഘോഷം, സ്വാതന്ത്ര്യ സമരം മുന്നോട്ടുവെക്കുന്ന ഈ മഹത് മൂല്യങ്ങൾ സംരക്ഷിക്കണമെന്ന ഓർമപ്പെടുത്തലാണ് എന്ന് ഫേസ്ബുക്ക് ലൈവിൽ മുഖ്യമന്ത്രി പറഞ്ഞു. (independence day pinarayi vijayan)

Read Also: 2047ൽ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം പൂര്‍ണമായി സാക്ഷാത്കരിക്കും: രാഷ്ട്രപതി

മുഖ്യമന്ത്രിയുടെ വാക്കുകൾ:

വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ധീര സ്വാതന്ത്ര്യ സമര പോരാളികളെ നമുക്ക് സ്മരിക്കാം. കൊളോണിയൽ ശക്തിക്കെതിരെ ജാതി, മതം, ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി. ഒറ്റക്കെട്ടായി അതിശക്തമായ ചെറുത്തുനിൽപായിരുന്നു അവർ നടത്തിയത്. അവർ ഉയർത്തിയ മുന്നേറ്റമാണ് സ്വാതന്ത്ര്യവും ഭരണഘടനാ അധിഷ്ഠിതവുമായ ജനാധിപത്യ വ്യവസ്ഥയെ നമുക്ക് സമ്മാനിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. കേരളത്തിലെ പഴശ്ശി കലാപവും മലബാർ കലാപവും പുന്നപ്ര വയലാർ സമരവുമെല്ലാം വൈദേശിക ആധിപത്യത്തിനെതിരെ രൂപം കൊണ്ട ആ വലിയ സമരത്തിൻ്റെ വ്യത്യസ്ത രൂപങ്ങളാണ്. സ്വാതന്ത്ര്യ സമരം പകർന്ന ഊർജത്തിൽ നിന്നാണ് ഭാഷാ സംസ്ഥാനങ്ങളുടെയും ഫെഡറൽ വ്യവസ്ഥയുടെയും ആശയരൂപീകരണം ഉണ്ടാവുന്നത്. അതിനാൽ, സ്വാതന്ത്ര്യ ദിനാഘോഷം, സ്വാതന്ത്ര്യ സമരം മുന്നോട്ടുവെക്കുന്ന ഈ മഹത് മൂല്യങ്ങൾ സംരക്ഷിക്കണമെന്ന ഓർമപ്പെടുത്തലാണ്. രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട അവസ്ഥ കൂടിയാണ് ഇത്. ജാതി, മത, വർഗീയ വേർതിരിവുകൾക്കെതിരെ ജാഗ്രതയോടെ പോരാട്ടം തുടരാനുള്ള ആഹ്വാനം നമുക്ക് ഉച്ചയിസ്ഥരം മുഴക്കാം. പുരോഗതിയ്ക്കും സമത്വപൂർണമായ ജീവിതത്തിനുമായി കൈകോർക്കാം. സ്വാതന്ത്ര്യത്തിൻ്റെ 75ആം വാർഷികം ആ വിധത്തിൽ ഏറ്റവും അർത്ഥവത്താവട്ടെ. എല്ലാവർക്കും ഹൃദയപൂർവം സ്വാതന്ത്ര്യ ദിനാശംസകൾ.

രാഷ്ട്രപതി ദ്രൗപതി മുർമുവും സ്വാതന്ത്ര്യ ദിനാശംസ നേർന്നു.

‘ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ, ഇന്ത്യയിലെ ജനാധിപത്യ ഭരണത്തിന്റെ വിജയത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച നിരവധി രാജ്യാന്തര നേതാക്കളും വിദഗ്ധരും ഉണ്ടായിരുന്നു. അവർക്ക് സംശയിക്കാൻ കാരണങ്ങളുണ്ടായിരുന്നു. അക്കാലത്ത്, ജനാധിപത്യം സാമ്പത്തികമായി മുന്നേറിയ രാജ്യങ്ങളിൽ പരിമിതമായിരുന്നു. വിദേശ ഭരണാധികാരികളുടെ കൈകളിലെ ചൂഷണത്തിന് ശേഷം ഇന്ത്യ, ദാരിദ്ര്യവും നിരക്ഷരതയും കൊണ്ട് അടയാളപ്പെടുത്തപ്പെട്ടു. എന്നാൽ സന്ദേഹവാദികൾ തെറ്റാണെന്ന് നാം ഇന്ത്യക്കാർ തെളിയിച്ചു. ജനാധിപത്യം ഈ മണ്ണിൽ വേരുകൾ മുളപ്പിക്കുക മാത്രമല്ല, സമ്പന്നമാവുകയും ചെയ്തു.’- രാഷ്ട്രപതി പറഞ്ഞു.

Story Highlights: independence day pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here