അതിർത്തി തർക്കം; മധ്യവയസ്കനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി

അടിമാലിയിൽ അതിർത്തി തർക്കത്തെ തുടർന്ന് മധ്യവയസ്കനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. തുമ്പിപ്പാറകുടി സ്വദേശി വെള്ളാരംപാറയിൽ റോയി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂരിപ്പാറയിൽ ശശിയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തിന്റെ അതിർത്തിയുമായി ബന്ധപ്പെട്ട് ദീർഘനാളായി തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
റോയിയും ശശിയും അയൽവാസികളാണ്. സ്ഥലത്തിന്റെ അതിർത്തിയുമായി ബന്ധപ്പെട്ട തർക്കം ഇരുവർക്കും ഇടയിൽ ദീർഘനാളായി നിലനിന്നിരുന്നു. പലപ്പോഴും സംഘർഷം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് മദ്യപിച്ചെത്തിയ ശശി വീണ്ടും സ്ഥലത്തിന്റെ അതിർത്തിയുമായി ബന്ധപ്പെട്ട വിഷയത്തിൽ റോയിയുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ശശി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് റോയിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു.
Story Highlights: border dispute; A middle-aged man was stabbed to death by a neighbor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here