ഗര്‍ഭച്ഛിദ്രം നിരുത്സാഹപ്പെടുത്തുമെന്ന് ചൈന; പ്രത്യുല്‍പ്പാദന ശേഷി ചികിത്സ കാര്യക്ഷമമാക്കും

ഗര്‍ഭച്ഛിദ്രം നിരുത്സാഹപ്പെടുത്താനുള്ള തീരുമാനവുമായി ചൈന. പ്രത്യുല്‍പ്പാദന ശേഷി ചികിത്സ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.(China to discourage abortions)
തീരുമാനത്തിന്റെ ഭാഗമായി ശിശു സംരക്ഷണ സേവനങ്ങളും ജോലിസ്ഥലങ്ങളിലെ ‘കുടുംബ സൗഹൃദങ്ങളും’ വര്‍ധിപ്പിക്കും. ഇതിനായി പ്രാദേശിക സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കും. ഗര്‍ഭച്ഛിദ്രം നിരുത്സാഹപ്പെടുത്തുന്നതിനൊപ്പം ജനങ്ങള്‍ക്ക് നികുതി, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, ഭവനം തുടങ്ങിയ സംവിധാനങ്ങള്‍ക്കുള്ള പിന്തുണയും സര്‍ക്കാര്‍ നല്‍കും.
അപ്രതീക്ഷിതമായുള്ള ഗര്‍ഭധാരണം തടയുന്നതിലും അത്യാവശ്യമല്ലാത്ത ഗര്‍ഭഛിദ്രം ഒഴിവാക്കുന്നതിലുമുള്ള ബോധവത്ക്കരണം ജനങ്ങള്‍ക്ക് നല്‍കും. അതേസമയം ചൈനയുടെ കര്‍ശനമായ സീറോ കൊവിഡ് നയം കൊവിഡ് കാലയളവിലും ശേഷവും കുട്ടികള്‍ ജനിക്കുന്നതില്‍ കുറവ് വരുത്തിയതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും അഭിപ്രായമുണ്ട്.
ഐവിഎഫ് പോലുള്ള സാങ്കേതിക വിദ്യകള്‍ ചൈനയില്‍ വളരെ ചിലവേറിയതും അവിവാഹിതരായ സ്ത്രീകള്‍ക്ക് ലഭ്യമാകാന്‍ ബുദ്ധിമുട്ടുള്ളതുമാണ്. 1.4 ബില്യണ്‍ ജനസംഖ്യയുള്ള ചൈനയില്‍ ഈ വര്‍ഷം ജനനനിരക്ക് വളരെ കുറവാണ്. മുന്‍വര്‍ഷത്തെ കണക്കായ 10.6 മില്യണില്‍ നിന്നും 10 മില്യണില്‍ താഴേക്ക് ജനനനിരക്ക് കൂപ്പുകുത്തി. 2020ല്‍ ഇത് 11. 5 ശതമാനമായിരുന്നു.
Read Also: അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നിഷേധിക്കാനാകില്ല: സുപ്രിംകോടതി
1980 മുതല്‍ 2015വരെ ‘ഒരു കുട്ടി’ നയം ചൈന നടപ്പാക്കിയിരുന്നു. ഈ തീരുമാനത്തോടെ ജനസംഖ്യ വലിയ തോതില്‍ കുറഞ്ഞെന്ന് ഒടുവില്‍ ചൈന സമ്മതിക്കുകയാണ്. 2016ലാണ് പഴയ തീരുമാനം മാറ്റി രണ്ട് കുട്ടികളാകാമെന്ന് തീരുമാനമെടുത്തത്. 2021ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് മൂന്നുകുട്ടികള്‍ വരെയാകാമെന്ന് ചൈന പറഞ്ഞിരുന്നു.
Story Highlights: China to discourage abortions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here