ഷോപ്പിയാനില്‍ ഭീകരാക്രമണം; ഒരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു

ഷോപ്പിയാനില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ ഭീകരാക്രമണം. ഒരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. കശ്മീരില്‍ ആറ് ദിവസത്തിനിടെയുണ്ടാകുന്ന എട്ടാമത്തെ ഭീകരാക്രമണമാണിത്. ആക്രമണത്തില്‍ പരുക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ സഹോദരനാണ് ഇതെന്ന് സംശയിക്കുന്നുണ്ട്.
സംഭവത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി.
Read Also: ജമ്മുകശ്മീരില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം
ഇന്നലെയും ജമ്മുകശ്മീരിന്റെ രണ്ടിടങ്ങളില്‍ ഭീകരാക്രമണമുണ്ടായി. ബദ്ഗാമിലെ ചദൂരയിലും ശ്രീനഗറിലുമാണ് ആക്രമണമുണ്ടായത്. ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ശ്രീനഗറിലെ പൊലീസ് കണ്‍ട്രോള്‍ റൂമിന് നേരെയാണ് ആക്രമണമുണ്ടായത്.
Story Highlights: militant attack in shopian and one killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here