Advertisement

ഇടവേളകളില്‍ ചിപ്‌സും സോഡയും; ജീവനക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാന്‍ റോബോട്ടുമായി ഗൂഗിള്‍

August 19, 2022
Google News 2 minutes Read

ഭക്ഷണം പാകം ചെയ്യാനും വിളമ്പാനുമെല്ലാം റോബോട്ടുകൾ കളത്തിലിറങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ തങ്ങളുടെ ജീവനക്കാര്‍ക്ക് ഇടവേളകളില്‍ ചിപ്‌സും സോഡയും എത്തിച്ചു നല്‍കുന്നതിന് റോബോട്ടിനെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ടെക് ഭീമന്‍ ഗൂഗിള്‍. ലളിതമായ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഈ റോബോട്ടിന് കഴിയും. ഒപ്പം വിര്‍ച്വല്‍ ചാറ്റ്ബോട്ടിന് സമാനമായി സംഭാഷണം നടത്താനും ‘മെക്കാനിക്കല്‍ വെയ്റ്റര്‍’ എന്നറിയപ്പെടുന്ന ഈ റോബോട്ടിന് കഴിയും.

ബ്രേക്ക് റൂമില്‍ നിന്ന് സ്‌നാക്‌സും സോഡയും എടുത്ത് കൊണ്ടുവരുന്നത് അടക്കമുള്ള വിവിധ ജോലികള്‍ ചെയ്യുന്നതിനും നിര്‍മിത ബുദ്ധി സംയോജിപ്പിച്ചാണ് ഈ റോബോട്ടുകളുടെ പ്രവര്‍ത്തനം. വിക്കിപീഡിയ, സാമൂഹിക മാധ്യമം തുടങ്ങിവ ഉപയോഗിക്കാനുള്ള കഴിവും ഇവയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Read Also: നിയമം തെറ്റിച്ച് കരുനീക്കി; ചെസ് മത്സരത്തിനിടെ കുട്ടിത്താരത്തിന്റെ വിരലൊടിച്ച് റോബോട്ട്: വിഡിയോ

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഇന്‍കോര്‍പ്പറേഷന്റെ സഹസ്ഥാപനമായ ‘എവരിഡെ റോബോട്‌സ്’ ആണ് ഈ റോബോട്ടിനെ വികസിപ്പിച്ചെടുത്തത്. നിലവില്‍ സ്‌നാക്‌സും മറ്റും വിതരണം ചെയ്യുന്നതിനു വേണ്ടി മാത്രമാണ് ഈ റോബോട്ടിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

Story Highlights: Google Demos Robots That Fetch Soda And Chips For Employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here