Advertisement

ദുബായിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണം ഇരട്ടിയായി

August 19, 2022
Google News 3 minutes Read

2022 ജനുവരി-ജൂൺ കാലയളവിൽ ദുബായിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വർധിച്ച് 8.58 ലക്ഷത്തിലെത്തി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2021 ന്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ നിന്ന് 4.09 ലക്ഷത്തിലധികം ആളുകൾ ദുബായ് സന്ദർശിച്ചതായി ഡിഇടി ഡാറ്റ വ്യക്തമാക്കുന്നു.( Indian visitors to Dubai more than double to 8.58 lakh in Jan-Jun’22)

2022 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 71.2 ലക്ഷം അന്താരാഷ്ട്ര സന്ദർശകരെയാണ് ദുബായ് ആകർഷിച്ചത്. 2021 ലെ ഇതേ കാലയളവിലെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 25.2 ലക്ഷം വിനോദസഞ്ചാരികളാണ് സന്ദർശിച്ചത്. അതായത് സന്ദർശകരുടെ എണ്ണത്തിൽ മൂന്നിരട്ടി വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

“വിനോദസഞ്ചാരികളുടെ വളർച്ച സമ്പദ്‌വ്യവസ്ഥയുടെ ദൃഢതയും ചലനാത്മകതയും പ്രതിഫലിപ്പിക്കുന്നു. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവിന്റെ ദ്രുതഗതിയിലുള്ള വർദ്ധനവ് ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലം എന്ന ലക്ഷ്യത്തിലെത്താൻ ദുബായിയെ സഹായിക്കും.”

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

വരും വർഷങ്ങളിലും അന്താരാഷ്‌ട്ര സഞ്ചാരികൾക്ക് ആകർഷകമായ ഒരു ലക്ഷ്യസ്ഥാനമായി ദുബായ് വികസിക്കുന്നത് തുടരുമെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. 2019 ൽ ആദ്യ ആറുമാസത്തിനിടെ 83.6 ലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളാണ് ദുബായ് സന്ദർശിച്ചത്.
2022 ലെ ആദ്യ ആറ് മാസത്തെ മൊത്തം അന്താരാഷ്ട്ര സന്ദർശകരിൽ 22% ഉൾപ്പെടുന്ന വിനോദസഞ്ചാരികളുടെ വരവിൽ പടിഞ്ഞാറൻ യൂറോപ്പ് ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്.

Story Highlights: Indian visitors to Dubai more than double to 8.58 lakh in Jan-Jun’22

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here