കൗണ്ടി കളിക്കാനൊരുങ്ങി മുഹമ്മദ് സിറാജ്; സീസണിൽ വാർവിക്ക്‌ഷെയറിനായി കളിക്കും

കൗണ്ടി കളിക്കാനൊരുങ്ങി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. വാർവിക്ക്‌ഷെയറാണ് സീസൺ അവസാനം വരെ സിറാജിനെ ടീമിലെത്തിച്ചിരിക്കുന്നത്. ടീമിനു വേണ്ടി സിറാജ് മൂന്ന് മത്സരങ്ങളിൽ കളത്തിലിറങ്ങും. നിലവിൽ ഇന്ത്യന്‍ ടീമിനൊപ്പം സിംബാബ്‍വേ ഏകദിന പരമ്പരയ്ക്കായുള്ള ടീമിന്റെ ഭാഗമാണ് സിറാജ്.
ഓഗസ്റ്റ് 22ന് സിംബാബ്‌വെ പരമ്പര അവസാനിക്കും. സെപ്തംബർ 12ന് വാര്‍വിക്ക്ഷയറിന്റെ അടുത്ത കൗണ്ടി മത്സരം നടക്കും. സോമർസെറ്റാണ് എതിരാളികൾ. ടീമിന്റെ 50 ഓവര്‍ സ്ക്വാഡിൽ കൃണാൽ പാണ്ഡ്യയും അംഗമാണ്.
ചേതേശ്വർ പൂജാര (സസക്സ്), ഉമേഷ് യാദവ് (മിഡിൽസെക്സ്), വാഷിംഗ്ടൺ സുന്ദർ (ലങ്കാഷയർ), നവ്‌ദീപ് സെയ്നി (കെൻ്റ്) എന്നീ ഇന്ത്യൻ താരങ്ങൾ സിറാജിനൊപ്പം വിവിധ കൗണ്ടി ക്ലബുകളിൽ ഇക്കൊല്ലം കളിക്കുന്നത്.
Story Highlights: mohammed siraj county cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here