Advertisement

ദേശീയമത്സരത്തിൽ പങ്കെടുക്കാൻ അർച്ചനയ്‌ക്കൊരു സൈക്കിൾ വേണം; ആഗ്രഹം സാധിച്ച് നൽകി ട്വന്റിഫോർ

August 19, 2022
Google News 2 minutes Read
twentyfour gifts archana cycle for national championship

തൃശൂർ ചാലക്കുടി പരിയാരം സ്വദേശിയായ അർച്ചനയ്ക്ക് സ്വന്തമായി ഒരു സൈക്കിൾ വേണം. സൈക്കിളിംഗിൻറെ വ്യത്യസ്ത തലങ്ങളിൽ നേട്ടം കൊയ്തവളാണ് അർച്ചന. സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിലെ അംഗമായതിനാൽ സ്വന്തമായി സൈക്കിൾ എന്ന കടമ്പ കടക്കാൻ ഈ സംസ്ഥാന ചാംപ്യന് കഴിഞ്ഞിട്ടില്ല. ദേശീയമത്സരം അടുത്തിരിക്കെ എറണാകുളം സൈക്കിൾ ക്ലബ്ബിന്റെ സഹായത്താലാണ് അർച്ചന പരിശീലനം നടത്തുന്നത്. ( twentyfour gifts archana cycle for national championship )

കഴിഞ്ഞ വർഷം ട്രാക് സൈക്കിളിംഗിൽ സംസ്ഥാന തലത്തിൽ സ്വർണമെഡൽ ജേതാവ്. റോഡ് സൈക്കിളിംഗിലും മൌണ്ടെയിൻ സൈക്കിളിംഗിലും രണ്ടാം സ്ഥാനം കരസ്ഥമാക്കിയവൾ. പരിയാരം സ്വദേശിയായ അർച്ചനയ്ക്ക് വേണ്ടത് സ്വന്തമായൊരു സൈക്കിളാണ്. ജയ്പൂരിൽ നടന്ന ദേശീയചാംപ്യൻഷിപ്പിൽ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് സൈക്കിളില്ലാത്തതിനാൽ പരിശീലനക്കുറവ് നേരിട്ടതുകൊണ്ടാണ്. വേളൂക്കര ചാരുവിള മേലേതിൽ കാർത്തിക രാജിൻറെയും സതിയുടെയും മകളാണ് അർച്ചന. അച്ഛനും അമ്മയും പരിയാരം കാഞ്ഞിരപ്പിള്ളിയിലെ പേപ്പർമിൽ തൊഴിലാളികളായിരുന്നു. കമ്പനി പൂട്ടിയതോടെ സ്വകാര്യ ചെരിപ്പ് കമ്പനിയിൽ ജോലി ചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. 25 വർഷമായി വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് അർച്ചനയുടെ ആഗ്രഹ പൂർത്തീകരണം സാധ്യകമാക്കാൻ കഴിയാത്ത സ്ഥിതിയാണ്. മത്സരത്തിനുപയോഗിക്കുന്ന സൈക്കിളിന് വലിയ വിലവരുമെന്നതാണ് പ്രതിസന്ധി.

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

‘സാധാരണ വിലയിൽ ഒരു സൈക്കിൾ ലഭിക്കും. പക്ഷേ അത് മത്സരത്തിന് ഉപയോഗിക്കാൻ പറ്റില്ല. അതിന് രണ്ട് ലക്ഷം രൂപ വിലയുള്ള കാർബൺ സൈക്കിൾ വേണം. വീട്ടിൽ ചോദിക്കാൻ പറ്റില്ല. കാരണം വീട്ടിലെ സ്ഥിതി നമുക്ക് അറിയാം. അച്ഛന് വയ്യ. അമ്മ മാത്രമാണ് ജോലിക്ക് പോകുന്നത്’- അർച്ചന പറയുന്നു.

ഈ വർഷം അവസാനം നടക്കുന്ന ദേശീയ സൈക്കിളിംഗ് ചാംപ്യൻ ഷിപ്പിൽ സ്വർണമെഡലാണ് അർച്ചനയുടെ ലക്ഷ്യം. തൃശൂർ സെൻറ് തോമസ് കോളേജിൽ നിന്ന്
എംഎസ്ഇ ബിരുദം നേടിയ വിദ്യാർത്ഥിനിയാണ് ഈ പെൺകുട്ടി. എറണാകുളത്തെ സൈക്കളിംഗ് ക്ലബ്ബിൻറെ സഹായത്താലാണ് പരിശീലനം.
പരിശീലനം നടത്തുന്ന സൈക്കിളല്ല മത്സരത്തിന് ഉപയോഗിക്കുക എന്നതാണ് പ്രതിസന്ധി. സൈക്കിൾ വാങ്ങി നൽകാൻ സന്നദ്ധരായി ആരെങ്കിലും
മുന്നോട്ടുവരുമെന്നാണ് അർച്ചനയുടെ പ്രതീക്ഷ.

ഈ വാർത്ത ട്വന്റിഫോറിൽ സംപ്രേഷണം ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ ട്വന്റിഫോർ യുഎസ്എ അർച്ചനയ്ക്ക് സ്വന്തമായി സൈക്കിൾ വാങ്ങി നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ട്വന്റിഫോർ യുഎസ്എയിലെ മധു കൊട്ടാരക്കരയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ.

Story Highlights: twentyfour gifts archana cycle for national championship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here