കുമ്പളത്ത് വന്‍ ടോള്‍ കൊള്ള; ഞെട്ടിക്കുന്ന തെളിവുകള്‍ ട്വന്റിഫോറിന്

വൈറ്റില-അരൂര്‍ ബൈപ്പാസിലുള്ള കുമ്പളം ടോള്‍ പ്ലാസയില്‍ വന്‍ കൊള്ള. കരാര്‍ വ്യവസ്ഥ ലംഘിച്ച് ടോള്‍ പിരിവിന്റെ തെളിവുകള്‍ ട്വന്റിഫോറിന് ലഭിച്ചു ( Extortion in toll collection at Kumbalam ).

മാനദണ്ഡപ്രകാരം കാറിന് 20 രൂപയാണ് പിരിക്കേണ്ടത്. എന്നാല്‍ പിരിക്കുന്നത് 45 രൂപയാണ്. ബസിന് 72 രൂപ പിരിക്കേണ്ട സ്ഥാനത്ത് 145 രൂപയാണ് കരാര്‍ വ്യവസ്ഥ ലംഘിച്ച് ടോളായി പിരിക്കുന്നത്. കിലോ മീറ്ററിന് 65 പൈസ നിരക്കില്‍ കാറിന് കണക്കാക്കണമെന്നാണ് കരാര്‍. ബസിന് കിലോമീറ്ററിന് 2 രൂപ നിരക്കും ഈടാക്കാണമെന്നിരിക്കെയാണ് ഈ വന്‍കൊള്ള. 31 കിലോമീറ്റര്‍ മാത്രമാണ് വൈറ്റില അരൂര്‍ ബൈപ്പാസിന്റെ ദൂരം. നിരക്ക് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഗസറ്റഡ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

പാലിയേക്കര ടോള്‍ പ്ലാസയില്‍ നടക്കുന്ന വന്‍ കൊള്ള നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കുമ്പളം ടോള്‍ പ്ലാസയില്‍ നടക്കുന്ന ക്രമക്കേടും പുറത്തു വന്നിരിക്കുന്നത്. ടോൾ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് ദേശീയപാത അതോറിറ്റിയും നിർമ്മാണ കമ്പനിയും ചേർന്നുള്ള കൊള്ള നടക്കുന്നത്.
2015 ലെ ഗസറ്റഡ് വിജ്ഞാപന പ്രകാരം ബൈപ്പാസിന്റെ ദൂരമാണ് ടോൾ നിരക്ക് നിശ്ചയിക്കാനുള്ള മാനദണ്ഡം. ബൈപാസിന്റെ ആകെ ദൂരം റോഡും പാലങ്ങളും ഉൾപ്പെടെ 16.370. 1.51 കിലോമീറ്റർ പാലങ്ങളുടെ ദൂരം മാനദണ്ഡപ്രകാരം പത്തിരട്ടിയായി കണക്കാക്കിയാൽ 31.50 കിലോമീറ്റർ ആണ് ആകെ ദൂരം. കാറിന് ഒരു കിലോമീറ്ററിന് 65 പൈസയും ബസിന് രണ്ട് രൂപയും കണക്കാക്കണമെന്ന കരാർ വ്യവസ്ഥ . ഇത് ലംഘിച്ചാണ് ടോൾ പിരിവ്
31 കിലോമീറ്റർ ബൈപാസിലൂടെ കാറോടിയ്ക്കാൻ കരാർ പ്രകാരം കിലോമീറ്റർ 65 പൈസ കണക്കാക്കി നിശ്ചയിച്ചാൽ 20 രൂപ വരും – അതേ പ്രകരം ബസിന് 72 രൂപയും – എന്നാൽ ഇരട്ടിയിലധികമാണ് ഇപ്പോൾ ഈടാക്കുന്നത്. കൂടാതെ റോഡ് നിർമ്മിക്കാൻ ചെലവായ 154 കോടി പിരിച്ചുകഴിഞ്ഞാൽ 40% ടോൾ നിരക്ക് കുറയ്ക്കണമെന്നും നിർദേശമുണ്ട്.

Story Highlights: Extortion in toll collection at Kumbalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here