Advertisement

ലോകായുക്ത ബില്‍ ബുധനാഴ്ച സഭയിലെത്തും; കരട് ഇറങ്ങി

August 20, 2022
Google News 2 minutes Read
assembly session begins on monday

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന്റെ കരട് പുറത്തിറങ്ങി. ബില്‍ ബുധനാഴ്ചയാണ് നിയമസഭയിലെത്തുക.ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിനെച്ചൊല്ലി വലിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് വിഷയം ബില്ലായി അവതരിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. (Lokayukta Bill to reach kerala assembly on Wednesday)

ലോകായുക്തയുടെ വിധി പുനപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി.ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കാമെന്നും വിധി തള്ളിക്കളയാമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള സിപിഐ സഭയില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നത് അതീവ നിര്‍ണായകമാണ്.

Read Also: കണ്ണൂര്‍ സര്‍വകലാശാല വിവാദം: രണ്ടാം റാങ്കുകാരന് യുജിസി നെറ്റ് ഇല്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്

ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ തള്ളിക്കളയാമെന്ന സര്‍ക്കാര്‍ ഭേദഗതിയോട് സിപിഐക്ക് എതിര്‍പ്പാണ്. സര്‍ക്കാറിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാരസമിതി ഹിയറിംഗ് നടത്തട്ടെ എന്നാണ് സിപിഐ നിര്‍ദേശിച്ചിരുന്നത്. ലോകായുക്ത ഓര്‍ഡിനന്‍സിലടക്കം ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ ഇടഞ്ഞുനിന്നത് സര്‍ക്കാരിന് തലവേദനയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകായുക്ത വിഷയം ബില്ലായി സഭയില്‍ കൊണ്ടുവരാനുള്ള നീക്കം. ബില്‍ സഭയിലെത്തുമ്പോള്‍ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights: Lokayukta Bill to reach kerala assembly on Wednesday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here