Advertisement

ചൈനയിലെ കൊടുംചൂടില്‍ നദിയിലെ ജലനിരപ്പ് താഴ്ന്നു; വെളിപ്പെട്ടത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധപ്രതിമകള്‍

August 20, 2022
Google News 3 minutes Read

ഉഷ്ണതരംഗത്തെത്തുടര്‍ന്ന് യാങ്‌സി നദിയിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍ മറനീക്കി പുറത്തെത്തിയത് 600 വര്‍ഷത്തോളം പഴക്കമുള്ള ബുദ്ധപ്രതിമകള്‍. ബീജിങിലെ പ്രശസ്ത മാധ്യമമായ സിന്‍ഹുവയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ നഗരമായ ചോങ്കിംഗില്‍ നദിയുടെ ജലനിരപ്പ് താഴ്ന്നതോടെ ഒരു ദ്വീപും പുറത്തെത്തി. (Receding water levels of China’s Yangtze reveal ancient Buddhist statues)

മൂന്ന് ബുദ്ധപ്രതികമകളാണ് കണ്ടെത്തിയിരിക്കുന്നത്. മിംഗ്, ക്വിംഗ് രാജവംശങ്ങളുടെ കാലത്താകാം ഇവ നിര്‍മിച്ചതെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഫോയെലിയാങ് എന്ന് വിളിക്കുന്ന ഐലന്റ് റീഫിന്റെ ഉയര്‍ന്ന ഭാഗത്താണ് മൂന്ന് ബുദ്ധ പ്രതിമകളും ഉണ്ടായിരുന്നത്. താമര പീഠമാക്കി ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന നിലയിലാണ് പ്രതിമകളുള്ളത്.

Read Also: ബലാത്സംഗക്കേസ്: വിവാദ ആത്മീയനേതാവ് നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ചൈനയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ വരള്‍ച്ചയും ഉഷ്ണതരംഗവും മൂലമാണ് യാങ്‌സിയിലെ ജലനിരപ്പ് അതിവേഗം താഴുന്നത്. ജൂലൈ മുതല്‍ യാങ്‌സി നദീതടത്തിലെ മഴ സാധാരണ ലഭിക്കുന്നതിനേക്കാള്‍ 45 ശതമാനം കുറവാണ്. കുറഞ്ഞത് ഒരാഴ്ചയെങ്കിലും കടുത്ത ചൂട് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 66-ഓളം നദികളാണ് കടുത്ത ചൂടിനെത്തുടര്‍ന്ന് വറ്റിവരണ്ടുകൊണ്ടിരിക്കുന്നത്.

Story Highlights: Receding water levels of China’s Yangtze reveal ancient Buddhist statues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here