നാട്ടിലെത്താൻ ഒമാൻ എയർപോർട്ടിലേക്ക് പോയ മലയാളി ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു

ഒമാനിലെ എയർപോർട്ടിലേക്ക് പോകും വഴി അസുഖം കൂടിയ മലയാളി ആശുപത്രിയിൽ വെച്ച് മരിച്ചു. പനിയും പ്രമേഹവും മൂർഛിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് വരുന്നതിനിടെയാണ് അസുഖം കൂടിയത്. കൊടുങ്ങല്ലൂർ പുല്ലൂറ്റ് കോതയിൽ വീട്ടിൽ കെ.ജി. രാഹുൽ (35) ആണ് മരിച്ചത്. ( Malayali youth died in Oman due to illness )
Read Also: സൗദി ജിസാനിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു
എയർപോർട്ടിലേക്കുള്ള യാത്രാമദ്ധ്യേ ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഇദ്ദേഹം മരിക്കുന്നത്. ഒമാനിലെ നിർമ്മാണ മേഖലയിലെ തൊഴിലാളിയായിരുന്നു കെ.ജി. രാഹുൽ.
നാട്ടിലേക്ക് പോകാനായി എയർപോർട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ ക്ഷീണം അനുഭവപ്പെടുകയും നിസ്വ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആരോഗ്യനില തീർത്തും മോശമായതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.
Story Highlights: Malayali youth died in Oman due to illness
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here