Advertisement

‘പടവലങ്ങ തോരൻ ഗംഭീരം’,‘കുമ്പളങ്ങാക്കറി അന്വേഷിച്ച് എല്ലാവരും എത്തും’;കുടുംബശ്രീ സ്റ്റാൾ സന്ദർശിച്ച് സുരേഷ്‌ഗോപി

August 21, 2022
Google News 2 minutes Read

എം.ജി റോഡിലെ കുടുംബശ്രീ ഫുഡ് കോർട്ട് സന്ദർശിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. കേരളത്തിൽ നാഷണൽ ഗെയിംസ് നടന്നപ്പോൾ കുടുംബ ശ്രീയ്‌ക്ക് നാലേകാൽ ലക്ഷം രൂപയുടെ സ്റ്റീൽ പാത്രങ്ങൾ സേലത്തെ ഫാക്ടറിയിൽ നിന്നും വാങ്ങി നൽകിയതാണ് കുടുംബ ശ്രീയുമായുള്ള ബന്ധമെന്ന് സുരേഷ് ഗോപി പറഞ്ഞു. കുറച്ച് നാളായി തന്നെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്. സമയമുണ്ടായിരുന്നതിനാൽ കഴിക്കാൻ എത്തി.(sureshgopi visited kudumbasree food court)

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

പടവലങ്ങ തോരൻ ഗംഭീരമായി, കുമ്പളങ്ങാക്കറിയും ഗംഭീരം. ഇനി എല്ലാവരും കുമ്പളങ്ങാക്കറി അന്വേഷിച്ച് ഇവിടെയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബ ശ്രീ ജീവനക്കാരുമൊന്നിച്ച് സെൽഫി എടുത്ത ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.സുരേഷ് ഗോപിയെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് കുടുംബ ശ്രീ ജീവനക്കാർ പറഞ്ഞു.ഇന്നലെയാണ് അദ്ദേഹം മറ്റ് പ്രവർത്തകർക്കൊപ്പം ഫുഡ്‌കോർട്ടിലെത്തി ഭക്ഷണം കഴിച്ചത്. വനിതാ ജീവനക്കാരുടെ ദീർഘകാല ആവശ്യമായിരുന്നു സുരേഷ് ഗോപി ഫുഡ്‌കോർട്ടിൽ എത്തണം എന്നത്.

Story Highlights: sureshgopi visited kudumbasree food court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here