Advertisement

സോമാലി‌യൻ ഹോ‌ട്ടലിൽ ഭീകരാക്രമണം; 30 പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവർ സാധാരണക്കാരെന്ന് ഇന്റലിജൻസ് ഓഫീസർ

August 21, 2022
Google News 2 minutes Read

സോമാലി‌യൻ ഹോ‌ട്ടലിൽ ഭീകരാക്രമണം. 30 പേർ കൊല്ലപ്പെട്ടു. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലാണ് അൽ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ ​ഹോട്ടലിന് നേരെ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടത്. 30 പേർ മരിച്ചതായും കൊല്ലപ്പെട്ടവർ സാധാരണക്കാരണെന്നും ഇന്റലിജൻസ് ഓഫീസർ മുഹമ്മദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.(terrorists attacked somalian hotel 30 killed)

ഹോട്ടലിന്റെ വലിയ ഭാഗങ്ങൾ പോരാട്ടത്തിൽ തകർന്നു. മേയിൽ പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വലിയ ആക്രമണമായിരുന്നു വെള്ളിയാഴ്ച്ച നടന്നത്.ഭീകരവാദികൾ ഹോട്ടലിന്റെ രണ്ടാം നിലയിൽ നിരവധി പേരെ ബന്ദികളാക്കി. സുരക്ഷാസേനയെ ത‌‌‌ട‌‌യാൻ ബോംബെറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

തീവ്രവാദികളിൽ നിന്ന് ഹോട്ടലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ സർക്കാർ സേന ശ്രമിക്കുന്നതിനിടെ രാത്രിയിൽ സ്‌ഫോടനമുണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം സൊമാലിയയിലെ അൽ ഷബാബ് വിമതർ ഏറ്റെടുത്തു.

Story Highlights: terrorists attacked somalian hotel 30 killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here