Advertisement

ലിപ്സ്റ്റിക്കിന്റെ അമിത ഉപയോ​ഗം മൂലം സ്ത്രീകളുടെ മൂത്രം ചുവപ്പ് നിറമാകുമോ? യാഥാർത്ഥ്യം ഇതാണ്

August 22, 2022
Google News 4 minutes Read
Can the colour of urine turn red if you use lipstick

ഒരു സ്ത്രീ അമിതമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനാൽ അവരുടെ മൂത്രം ചുവപ്പുനിറത്തിലാകുന്നുവെന്ന് ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയിൽ അവതരിപ്പിച്ച ഒരു കേസ് സ്റ്റഡിയിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും മറ്റ് പല കാരണങ്ങൾ കൊണ്ടുമാവാം ഇത്തരത്തിൽ സംഭവിക്കുന്നതെന്നും വിശദീകരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ നെഫ്രോളജിസ്റ്റുകൾ. ( Can the colour of urine turn red if you use lipstick )

വിവിധ മരുന്നുകളുടെ ഉപയോ​ഗം, വൃക്കരോ​ഗം എന്നിവ കാരണം മൂത്രത്തിന്റെ നിറം കറുപ്പ്, പർപ്പിൾ, പച്ച തുടങ്ങിയവയാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ സംഭവിക്കാം. അമിതമായി ഭക്ഷണം കഴിക്കുക, അമിതമായി വ്യായാമം ചെയ്യുക തുടങ്ങിയവ മൂലവും മൂത്രത്തിന് നിറംമാറ്റമുണ്ടായേക്കാം.

Read Also: ധരിക്കുന്ന ലിപ്സ്റ്റികിന്റെ എത്ര അംശം നാം ‘കഴിക്കാറുണ്ട്’ ? ഒരാളുടെ ശരീരത്തിലേക്കെത്തുന്ന ലിപ്സ്റ്റിക്കിന്റെ അളവ് അറിയാം

ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനാൽ മൂത്രം ചുവപ്പ് നിറമാകുന്നുവെന്ന കണ്ടെത്തൽ തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ഇത് വസ്തുതകൾക്ക് നിരക്കുന്ന കാര്യമല്ലെന്നും മല്ലേശ്വരം മണിപ്പാൽ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും നെഫ്രോളജിസ്റ്റുമായ ഡോ. ജി.കെ പ്രകാശ് പറയുന്നു. ആ സ്ത്രീ ഒരു ദിവസം 25-30 തവണ ലിപ്സ്റ്റിക്ക് ഉപയോ​ഗിച്ചിരുന്നതായി പറയുന്നുണ്ട്. സാധാരണ ​ഗതിയിൽ സ്ത്രീകൾ 1-2 തവണ മാത്രമേ ലിപ്സ്റ്റിക് ഉപയോ​ഗിക്കാറുള്ളൂ. അത്തരത്തിലുള്ള സ്ത്രീകളിൽ ഈ പ്രശ്നം ഇതുവരെ കണ്ടിട്ടേയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആഹാര സാധനങ്ങളിൽ ഉപയോ​ഗിക്കുന്ന കൃത്രിമ നിറങ്ങൾ മൂത്രത്തിന്റെ നിറംമാറ്റത്തിന് കാരണമാവാറുണ്ട്. മൂത്രത്തിന് നിറവ്യത്യാസമുണ്ടെന്ന് പറഞ്ഞ് വരുന്ന പല രോ​ഗികളുടെയും പ്രധാന പ്രശ്നം അവർ കൃത്യമായ അളവിൽ വെള്ളം കുടിക്കാത്തതാണ്. അനാരോ​ഗ്യകരമായ ജീവിതശൈലി മൂലമാവാം പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നതെന്നും ഡോ. ജി.കെ പ്രകാശ് വിശദീകരിക്കുന്നു.

അമിതമായ വ്യായാമം പേശികളുടെ ശോഷണത്തിനും മൂത്രം തവിട്ടുനിറത്തിലാകാനും കാരണമായേക്കാമെന്ന് ആസ്റ്റർ ആർവി ഹോസ്പിറ്റലിലെ ഡോ. വിനോദ് കുമാർ പറയുന്നു. പതിവായി വ്യായാമം ചെയ്യുന്നവരാണെങ്കിൽ ഈ പ്രശ്നം ഉണ്ടാവുകയില്ല.

Read Also: ചുവന്ന ലിപ്സ്റ്റിക് ഇട്ടതിന് അമ്മയെ കളിയാക്കി ബന്ധുക്കൾ; അതേ ലിപ്സ്റ്റികിട്ട് അതേ ബന്ധുക്കൾക്ക് തന്നെ ചിത്രം അയച്ച് മകൻ

ചുണ്ടത്തിടുന്ന ലിപ്സ്റ്റിക്കിന്റെ അളവിന്റെ ഒരംശം മാത്രമാണ് പലപ്പോഴും അകത്തേക്ക് പോകുന്നത്. ഇതിൽ പകുതി വെള്ളവും, മറ്റ് പാനീയങ്ങൾ കുടിക്കുമ്പോൾ ഗ്ലാസിലും മറ്റും പറ്റിപ്പിടിച്ചുമെല്ലാം നഷ്ടമാകുന്നു. ഒപ്പം, ഓരോരും ഉപയോഗിക്കുന്ന അളവിലും വ്യത്യാസമുണ്ട്. ഇത്തരത്തിലുള്ള വ്യത്യാസങ്ങളുടെ ശരാശരി അളവ് കൂട്ടിക്കിഴിച്ച് വരുമ്പോൾ 50 വർഷത്തിനിടെ 100 മുതൽ-300 ഗ്രാം ലിപ്സ്റ്റിക് വരെ മാത്രമേ ഉള്ളിലേക്ക് പോകുന്നുള്ളൂ.

ലിപ്സ്റ്റിക്കിന്റെ ഒരംശം വയറിലേക്കും പോകുന്നു എന്നുള്ളതുകൊണ്ട് തന്നെ അതിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു എന്നതിനെ കുറിച്ചും ശരിയായ ധാരണ വേണം. മിക്ക ലിപ്സ്റ്റിക്കുകളിലും ശരീരത്തിന് വലിയ അളവിൽ ദൂഷ്യം ചെയ്യുന്ന ഒന്നുമില്ലെങ്കിലും ചില ലിപിസ്റ്റിക് ബ്രാൻഡുകളിൽ ടോക്‌സിക് പദാർത്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ട്. മൈതൈൽപാരബിൻ, പോളിബാരബിൻ, റെറ്റിനൈൽ പാൽമിറ്റേറ്റ്, ടോകോഫെറൈൽ എസിറ്റേറ്റ്, ലെഡ് എന്നീ പദാർത്ഥങ്ങൾ അടങ്ങിയിട്ടില്ലാത്ത ലിപ്സ്റ്റിക്കുകൾ വേണം തെരഞ്ഞെടുക്കാൻ.

Story Highlights: Can the colour of urine turn red if you use lipstick

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here