Advertisement

പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു വെച്ച് മുറിപൂട്ടി; കാര്യവട്ടം കോളജിൽ സംഘർഷം, ലാത്തി വീശി പ്രിൻസിപ്പലിനെ പുറത്തെത്തിച്ച് പൊലീസ്

August 22, 2022
Google News 1 minute Read

കാര്യവട്ടം ഗവർൺമെന്റ് കോളജിൽ സംഘർഷം. പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു വെച്ച് മുറിപൂട്ടി. കോഴ്സ് പൂർത്തിയാക്കാതെ ടി.സി വാങ്ങി പോയ വിദ്യാർത്ഥി അതേ കോഴ്സിന് വീണ്ടും അഡ്മിഷൻ തേടിയത് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്.

പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പ്രിൻസിപ്പലിനെ പുറത്ത് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്എഫ്ഐ തടയുകയായിരുന്നു. തുടർന്ന് പ്രിൻസിപ്പൽ കോളജ് കോമ്പൗണ്ടിൽ തുടർന്ന സാഹചര്യത്തിൽ പൊലീസ് ലാത്തി വീശി. എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. നിരവധി എസ്എഫ്ഐ പ്രവർത്തകർക്ക് ലാത്തിചാർജിൽ പരിക്കേറ്റു. സംഘർഷത്തിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കയ ശേഷം പ്രിൻസിപ്പലിനെ പൊലീസ് കോളജിന് പുറത്തെത്തിച്ചു.

Story Highlights: Conflict in Government College Kariavattom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here