ഷഹീൻ അഫ്രീദിക്ക് പകരക്കാരനായി മുഹമ്മദ് ഹസ്നൈൻ പാക് ടീമിൽ

പരുക്കേറ്റ് പുറത്തായ പേസർ ഷഹീൻ അഫ്രീദിക്ക് പകരക്കാരനായി മുഹമ്മദ് ഹസ്നൈൻ പാകിസ്താൻ ടീമിൽ. കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് ഷഹീൻ പുറത്തായതോടെയാണ് 22കാരനായ ഹസ്നൈനെ ഏഷ്യാ കപ്പിനുള്ള ടീമിൽ പാകിസ്താൻ ഉൾപ്പെടുത്തിയത്. നാല് മുതൽ ആറാഴ്ച വരെ വിശ്രമമാണ് ഷഹീൻ അഫ്രീദിക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
പാകിസ്ഥാനായി 18 ടി-20 മത്സരങ്ങളും എട്ട് ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് മുഹമ്മദ് ഹസ്‌നൈൻ. ടി-20യിൽ 17 വിക്കറ്റുകളും ഏകദിനത്തിൽ 12 വിക്കറ്റുകളും താരത്തിനുണ്ട്.
ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ ആണ് പാകിസ്താൻ്റെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്. വിശ്രമത്തിലായിരുന്ന വിരാട് കോലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിയ്ക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.
ജഡേജ, ചാഹൽ, ബിഷ്ണോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഹാർദിക് പാണ്ഡ്യ ടീമിൽ ഇടം നേടി. ലഭിച്ച അവസരങ്ങൾ നന്നായി വിനിയോഗിച്ച ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചു. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ.
Story Highlights: mohammad hasnain pakistan asia cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here