Advertisement

പ്രധാനമന്ത്രിയുടെ സുഹൃത്ത് അദാനിയാണ് കാരണം; താങ്ങുവില പ്രഖ്യാപിക്കാത്തിനെതിരെ മേഘാലയ ഗവർണർ

August 22, 2022
Google News 2 minutes Read

കർഷകർക്ക് വിളകളുടെ താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്ത് അദാനിയെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്ക്. പൊലീസ് വിലക്ക് മറികടന്ന് ഡൽഹിയിൽ മഹാപഞ്ചായത്ത് നടക്കാനിരിക്കെയാണ് ഗവർണറുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. കർഷകരുടെ സമരം ഇത്തവണ കൂടുതൽ കടുക്കുമെന്നും ആവശ്യങ്ങൾ അംഗീകരിക്കും വരെ കർഷകർ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യപാൽ മാലിക്കിന്റെ പരാമർശം കോൺഗ്രസ് ആയുധമാക്കുകയാണ്. മോദിയുടെ ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ കുറിച്ച് സത്യം പറഞ്ഞുവെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പരാമർശത്തോട് നടത്തിയ പ്രതികരണം.

Read Also: ‘സര്‍ക്കാര്‍ ഇടപെടണം’; വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷ തേടി അദാനി ഗ്രൂപ്പ്

താങ്ങുവില ഉറപ്പാക്കൽ നിയമം നടപ്പാക്കുക, രാജ്യത്തെ എല്ലാ കർഷകരെയും കടമുക്തരാക്കുക, ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതീ ഉറപ്പാക്കുക, കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുക എന്നതടക്കം ഒമ്പത് വിഷയങ്ങളുയർത്തിയാണ് കർഷകർ ഡൽഹിയിൽ ഇന്ന് മഹാപഞ്ചായത്ത് നടത്തുന്നത്. സംയുക്ത കിസാൻ മോര്‍ച്ചയുടെ രാഷ്ട്രീയേതര വിഭാഗമാണ് മഹാപ‌ഞ്ചായത്ത് സംഘടിപ്പിക്കുന്നത്. പ‌ഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പതിനയ്യായിരത്തിലേറെ കർഷകര്‍ ഡൽഹിയിൽ സംഘടിക്കുകയാണ്.

Story Highlights: MSP not being implemented because of PM’s friend Adani: Satya Pal Malik

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here