‘ന്യായം നോക്കിയേ ഇടെപടൂ സാറേ ഞങ്ങളെ നാളെ സംരക്ഷിക്കാന്‍ ആരും കാണില്ല’; സിഐയുടെ സംസാരത്തില്‍ പ്രകോപിതനായി മന്ത്രി അനില്‍; വാക്കേറ്റം

ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലും പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റം. നെടുമങ്ങാട് സ്വദേശിയായ യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് മന്ത്രി വട്ടപ്പാറ സി ഐ ഗിരിലാലിനെ വിളിച്ചപ്പോഴാണ് വാക്കേറ്റമുണ്ടായത്. ന്യായം നോക്കി ഇടപെടുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. (conflict between minister g r anil and vattappara c i police)
സംഭവം ഇങ്ങനെയാണ്: കരകുളത്തെ ഒരു ഫ്‌ലാറ്റില്‍ താമസിക്കുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മ തന്റെ രണ്ടാം ഭര്‍ത്താവ് മകളെ ഉപദ്രവിക്കുന്നതായി ചൂണ്ടിക്കാട്ടി വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നു. തുടര്‍ന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ നെടുമങ്ങാട് എംഎല്‍എ കൂടിയായ മന്ത്രി വട്ടപ്പാറ സിഐ ഗിരിലാലിനെ വിളിക്കുന്നു. എന്നാല്‍ മൊഴി നല്‍കാനുള്‍പ്പെടെ യുവതി വിസമ്മതിച്ചെന്ന് സിഐ മന്ത്രിയോട് വിശദീകരിക്കുന്നതിനിടെ ന്യായം നോക്കി മാത്രമേ താന്‍ ഇടപെടൂ എന്ന് പറയുന്നത് മന്ത്രിയെ ചൊടിപ്പിക്കുകായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആളെ താന്‍ പോയി തൂക്കിയെടുത്തുകൊണ്ട് വന്നാല്‍ നാളെ ഞങ്ങളെ ആരും സംരക്ഷിക്കാന്‍ കാണില്ലെന്ന് സിഐ പറയുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.
Read Also: കടക്കൂ പുറത്തെന്ന പ്രയോഗം മത്സ്യത്തൊഴിലാളികളോട് വേണ്ട; ലത്തീൻ അതിരൂപത
ഓഡിയോ പുറത്തെത്തുകയും വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തില്‍ സിഐയ്‌ക്കെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടുത്ത് സിഐയ്‌ക്കെതിരെ പരാതി എത്തിയിട്ടുണ്ട്. എന്നിരിക്കിലും മന്ത്രി ജി ആര്‍ അനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. യുവതിയുടെ പരാതിയില്‍ പൊലീസ് നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: conflict between minister g r anil and vattappara c i police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here