മുളവടിയുപയോഗിച്ച് തല്ലി; മൂന്നാംക്ലാസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം

പത്തനംതിട്ട തിരുവല്ല പരുമലയില്‍ മൂന്നാംക്ലാസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം. പരുമല സെമിനാരി എല്‍പി സ്‌ക്കൂളിലെ അധ്യാപിക മണിയമ്മയാണ് കുട്ടിയെ ക്രൂരമായി തല്ലിയത്. സ്‌ക്കൂളില്‍ നിന്ന് കുട്ടിയെ വിളിച്ചുകൊണ്ടുപോകാന്‍ എത്തിയ മുത്തച്ഛനാണ് ടീച്ചര്‍ കുട്ടിയെ മുളവടി ഉപയോഗിച്ച് തല്ലുന്നത് കണ്ടത്.
വീട്ടിലെത്തിയ ശേഷം കുട്ടി ശരീരം വേദനിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ നടത്തിയ ദേഹപരിശോധനയിലാണ് ദേഹത്താകമാനം തല്ലേറ്റ പാടുകള്‍ കണ്ടത്. സംഭവത്തില്‍ അധ്യാപികക്കെതിരെ ജെജെ ആക്റ്റ് പ്രകാരം പുളിക്കീഴ് പൊലീസ് കേസെടുത്തു.
ക്ലാസില്‍ ഇരുന്ന കുട്ടിയെ നിസാര കാരണങ്ങള്‍ പറഞ്ഞ് ടീച്ചര്‍ മുളവടി ഉപയോഗിച്ച് തല്ലുകയായിരുന്നു. അടിയേറ്റ് കുട്ടിയുടെ കയ്യിലും, തോളത്തും അടക്കം നിരവധി പാടുകളാണ് ഉണ്ടായത്. ഇത് കണ്ടുവന്ന മുത്തച്ഛന്‍ അധ്യാപികയോട് രൂക്ഷമായി സംസാരിച്ച ശേഷം കുട്ടിയെ വീട്ടിലേക്ക് കൊണ്ടു പോയി. വീട്ടിലെത്തിയ ശേഷം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് കുട്ടിയുടെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
Read Also: തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ മുഹമ്മദ് ആസിഫിനായി ലുക്കൗട്ട് നോട്ടീസ്
സംഭവത്തിന് പിന്നാലെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌ക്കൂള്‍ എച്ച് എം അറിയിച്ചു. ഇതിന് പിന്നാലെയാണ് മര്‍ദിച്ച സംഭവത്തില്‍ ടീച്ചര്‍ക്കെതിരെ പുളിക്കീഴ് പൊലീസ് ജുവൈനല്‍ ജസ്റ്റീസ് ആക്റ്റ് പ്രകാരം കേസെടുത്തത്. അറസ്റ്റ് നാളെയുണ്ടാകും.
Story Highlights: teacher brutally beaten up student in 3rd standard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here