ഡൽഹി മദ്യനയ അഴിമതിക്കേസ്; രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഡൽഹി മദ്യ നയ അഴിമതികേസിൽ രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്പെന്റ് ചെയ്തു. ഡൽഹി എക്‌സൈസ് കമ്മീഷണർ അരവ ഗോപി കൃഷ്ണയെയും ഡെപ്യൂട്ടി കമ്മീഷണർ ആനന്ദ് തിവാരിയെയുമാണ് സസ്പെന്റ് ചെയ്തത്. അച്ചടക്ക നടപടികൾക്ക് ലെഫ്റ്റ്നന്റ് ഗവർണർ വി കെ സക്സേന അനുമതി നൽകിയതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റ നടപടി. ഇരുവരെയും സിബിഐയുടെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.(two suspended in delhi liquor policy case)
കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനായി സിബിഐ ഉടൻ വിളിപ്പിക്കും. എക്‌സൈസ് വകുപ്പിലെ 11 ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് എൽജി യുടെ റിപ്പോർട്ട്. പ്രതിപട്ടികയിൽ ഉൾപ്പെട്ട 3 പേരെ ഉടൻ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും എന്നാണ് സിബിഐ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
Read Also: കർണാടകയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനു നേരെ ആക്രമണം
അതേസമയം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഗുജറാത്തിൽ തുടരുകയാണ്. ആം ആദ്മി പാർട്ടി പിളർത്തി ബിജെപിക്ക് ഒപ്പം ചേർന്നാൽ കേസുകൾ പിൻവലിക്കമെന്ന് വാഗ്ദാനം ലഭിച്ചെന്ന മനീഷ് സിസോദിയയുടെ ആരോപണം ബിജെപി തള്ളി. എന്നാൽ ഇത് സംബന്ധിച്ച ഓഡിയോ സന്ദേശം കൈവശം ഉണ്ടെന്ന് ആം ആദ്മി പാർട്ടി മറുപടി നൽകി. സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ എന്നീ പ്രഖ്യാപനങ്ങൾ നടത്തിയ കെജ്രിവാളും സിസോദിയയും , ഗുജറാത്തിൽ ചൊവ്വാഴ്ചയും പ്രചരണം തുടരും.
Story Highlights: two suspended in delhi liquor policy case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here