Advertisement

പഴം കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന 9 മാറ്റങ്ങൾ

August 24, 2022
Google News 3 minutes Read
benefits of eating banana

അമിതഭാരം കുറയാൻ സഹായിക്കുന്ന, ഉറക്കം നൽകുന്ന, മാനസിക പിരിമുറുക്കം കുറയ്ക്കുന്ന, വയറ് കുറയ്ക്കുന്ന ഒരു ഭക്ഷണം ! ഒറ്റയടിക്ക് ഇതെല്ലാം നൽകുന്ന ഭക്ഷ്യ വസ്തുവുണ്ടോ ? അതാണ് പഴം. പഴം ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ശരീരത്തിൽ അവിശ്വസനീയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. പഴം കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ( benefits of eating banana )

-പേശിയുടെ ആരോഗ്യം

പേശിയുടെ ആരോഗ്യത്തിന് നല്ലതാണ് പഴം. ഇതിൽ മഗ്നീഷ്യവും പൊട്ടാസ്യവും അടങ്ങയിട്ടുണ്ട്. മഗ്നീഷ്യം മസിൽ കോൺട്രാക്ഷനും, പ്രൊട്ടീൻഡ സിന്തസിസിനും സഹായിക്കുന്നു. ഇത് ശരീരത്തിൽ മസിൽ വർധിപ്പിക്കുന്നതിന് കാരണമാകുന്നു. പഴത്തിലുള്ള പൊട്ടാസ്യം പേശികൾ കൂടുതൽ കരുത്തുറ്റതാക്കാൻ ഉപകരിക്കും.

-ഹാപ്പി ഫുഡ്

പഴം ഹാപ്പി ഫുഡാണ്. പഴം കഴിക്കുന്നത് നമ്മുടെ മൂഡ് മെച്ചപ്പെടുത്താനും സന്തോഷം നൽകാനും സഹായിക്കുന്നു. പഴത്തിൽ വിറ്റമിൻ ബി9 അടങ്ങിയിട്ടുണ്ട്. ഇത് സെറോട്ടോണിന്റെ വർധനയ്ക്ക് കാരണമാവുകയും ഇതിലൂടെ സന്തോഷം ലഭിക്കുകയും ചെയ്യുന്നു.

ഇതിന് പുറമെ ഡിപ്രഷൻ, ആശങ്ക, ഉത്കണ്ഠ തുടങ്ങിയവ ചെറുക്കാനും പഴം ഉത്തമമാണ്.

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

-നല്ല ഉറക്കം

കിടക്കുന്നതിന് മുൻപ് പഴം കഴിക്കുന്നത് നല്ല ഉറക്കം നൽകുന്നു.

-രക്തസമർദം നിയന്ത്രിക്കും

പഴത്തിലടങ്ങിയിരിക്കുന്ന ഉയർന്ന പൊട്ടാസ്യത്തിന്റെ അളവും കുറഞ്ഞ സോഡിയത്തിന്റെ അളവും രക്തസമർദം നിയന്ത്രിക്കാൻ ഉത്തമമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

-ചീത്ത കൊളസ്‌ട്രോളിനെ ചെറുക്കും

ഫാസ്റ്റ് ഫുഡുകൾ അമിതമായി കഴിക്കുന്നത് ശരീരത്തിലെ എൽഡിഎൽ അഥവാ ചീത്ത കൊളസ്‌ട്രോൾ വർധിപ്പിക്കും. ഇതിനെ പ്രതിരോധിക്കാൻ പറ്റിയ മരുന്നാണ് പഴം. ജേണൽ ഓഫ് ന്യൂട്രീഷൻ നടത്തിയ പഠനം പ്രകാരം എൽഡിഎൽ കുറയ്ക്കാൻ പഴത്തിന് സാധിക്കുമെന്നാണ് കണ്ടെത്തൽ.

– ആരോഗ്യകരമായ ദഹനപ്രക്രിയ

ആരോഗ്യകരമായ ദഹനപ്രക്രിയയ്ക്ക് നല്ലതാണ് പഴം. ശരീരത്തിനാവശ്യമായ പ്രോബയോട്ടിക്‌സും പഴത്തിലുണ്ട്. കൃത്യമായ ശോധനയ്ക്കും പഴം സഹായിക്കും.

-എല്ലുകളുടെ ബലം

പഴത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിന് ഗുണ ചെയ്യുന്നു.

-ഊർജം

ദിവസം മുഴുവൻ ഊർജം പകരാൻ പഴം മികച്ചതാണ്. മാരത്തോണിന് മുൻപ് പലരും പഴം കഴിക്കുന്നതിന് കാരണം ിതാണ്. പഴത്തിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് ശരീരത്തിന് ഊർജം പകരുന്നു.

-വിഷാംശം കളയും

പ്രൊട്ടീനാൽ സമൃദ്ധമായ പഴം ശരീരത്തിലെ വിഷാംശം കളയാനും നല്ലതാണ്.

Story Highlights: benefits of eating banana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here