വീട്ടിലിരുന്ന് തന്നെ ഗുളിക കഴിച്ച് ഗര്‍ഭഛിദ്രം നടത്താം; അംഗീകാരം നല്‍കി ഇംഗ്ലണ്ടും വെയില്‍സും

സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് തന്നെ ഗുളിക കഴിച്ച് സ്വയം ഗര്‍ഭഛിദ്രം നടത്തുന്നതിന് സ്ഥിരം അനുമതി നല്‍കി ഇംഗ്ലണ്ടും വെയില്‍സും. ഡോക്ടറെ കാണാതെയോ ആശുപത്രിയില്‍ പോകാതെയോ തങ്ങളുടെ സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കി ഇനി ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് പുതിയ നിയമം പ്രയോജനപ്പെടും.
നേരത്തെ 2020ല്‍ കൊവിഡ് സമയത്ത് ഗുളിക കഴിച്ച് സ്വയം ഗര്‍ഭഛിദ്രം നടത്താന്‍ അനുമതിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് സ്ഥിരം നിയമമാക്കിയിരിക്കുകയാണ്.
ഗര്‍ഭഛിദ്രത്തിന് രണ്ട് വ്യത്യസ്ത മരുന്നുകള്‍ കഴിക്കുന്നതാണ് ഈ അബോര്‍ഷനില്‍ ഉള്‍പ്പെടുന്നത്. ഗര്‍ഭാവസ്ഥയുടെ ആദ്യ 10 ആഴ്ചയ്ക്കുള്ളില്‍ ഗുളികകള്‍ കഴിക്കണം. എന്നാല്‍ കൊവിഡ് സമയത്തെ നിയമ വ്യവസ്ഥയില്‍ രണ്ടാമത്തെ സെറ്റ് ഗുളികകള്‍ മാത്രമേ വീട്ടില്‍ കഴിക്കാന്‍ കഴിയുമായിരുന്നുള്ളൂ.
ഇംഗ്ലണ്ടില്‍ 2022 ഓഗസ്‌റ്റോടെ നിയമം നിര്‍ത്തലാക്കുമെന്ന് നേരത്തെ ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചിരുന്നു.ഇതേത്തുടര്‍ന്ന് പ്രതിഷേധവും ഉയര്‍ന്നിരുന്നു.
Read Also: അടിയന്തരഘട്ടങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഗര്‍ഭഛിദ്രം നടത്താം; നിര്‍ണായക തീരുമാനവുമായി യുഎസ്
ഒമ്പത് ആഴ്ചയും ആറ് വരെയുള്ള ഗര്‍ഭിണികള്‍ക്കായി രണ്ടാം സെറ്റ് ഗുളികകള്‍ വീട്ടില്‍ നിന്ന് എടുത്ത് ഫോണിലൂടെയോ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിലൂടെയോ ആദ്യസെറ്റ് ഗുളികകള്‍ ലഭ്യമാക്കാന്‍ പുതിയ നിയമനിര്‍മ്മാണം അനുവദിക്കുമെന്ന് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് അറിയിച്ചു. ഈ രീതിയില്‍ നടത്തുന്ന ഗര്‍ഭഛിദ്രത്തിന് അനസ്‌തേഷ്യയോ സര്‍ജറികളോ ആവശ്യമില്ല.
Story Highlights: early medical abortions at home made permanent in England and Wales
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here